Malayalam
നിക്കി ഗല്‍റാണിയുടെ കാമുകൻ ആദിയോ? വിവാഹം ഉടൻ !
നിക്കി ഗല്‍റാണിയുടെ കാമുകൻ ആദിയോ? വിവാഹം ഉടൻ !
തെന്നിന്ത്യയുടെ പ്രിയനായികയായി നിക്കി ഗല്‍റാണിയ്ക്ക് മലയാളത്തിലും ആരാധകർ ഏറെയാണ്. തമിഴ്, തെലുങ്ക് സിനിമകളിലും സജീവമാണ് നിക്കി. ധമാക്കയാണ് നിക്കിയുടേതായി മായാളത്തിൽ പുറത്തിറങ്ങിയ അവസാന ചിത്രം
തനിക്ക് പ്രണയമുണ്ടെന്നും ഉടന്‍ വിവാഹിതയാകുമെന്നും നിക്കി നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആരാണ് തന്റെ കാമുകനെന്ന് നിക്കി പറഞ്ഞിരുന്നില്ല.തെന്നിന്ത്യന്‍ താരം ആദി പിനിസെട്ടി ആണ് താരത്തിന്റെ കാമുകനെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആദിയുമായി പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്ന സൂചനകളാണ് ലഭിക്കുന്നത്.
ആദിയുടെ അച്ഛനും സംവിധായകനുമാ രവിരാജ പിനിസെട്ടിയുടെ ജന്മദിനാഘോഷത്തില് നിക്കി എത്തിയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയത്. ജൂലൈ 14ന് ആയിരുന്നു രവിരാജയുടെ ജന്മദിനം. ആദിയുടെ കുടുംബത്തിനൊപ്പം നിക്കിയും ഇരിക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
എന്നാല്‍ പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ നിക്കിയും ആദിയും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ‘യാഗവരായിനം നാ കാക്ക’, ‘മറഗാധ നാനയം’ എന്നീ സിനിമകളില്‍ നിക്കിയും ആദിയും നായികാ നായകന്മാരായി എത്തിയിട്ടുണ്ട്. നേരത്തെ താന്‍ പ്രണയത്തിലാണെന്നും കാമുകനെ ചെന്നൈയില്‍ വച്ചാണ് കണ്ടുമുട്ടിയതെന്നും നിക്കി വെളിപ്പെടുത്തിയിരുന്നു.
