Connect with us

ചില കാര്യങ്ങൾ സംഭവിക്കണം; വിവാഹാലോചനകൾ വരുന്നു; ബാലയുടെ രണ്ടാം വിവാഹം ഉടനെയോ?

Malayalam

ചില കാര്യങ്ങൾ സംഭവിക്കണം; വിവാഹാലോചനകൾ വരുന്നു; ബാലയുടെ രണ്ടാം വിവാഹം ഉടനെയോ?

ചില കാര്യങ്ങൾ സംഭവിക്കണം; വിവാഹാലോചനകൾ വരുന്നു; ബാലയുടെ രണ്ടാം വിവാഹം ഉടനെയോ?

അടുത്തിടെയായി സോഷ്യൽ മീഡിയയിൽ നിറയെ നടൻ ബാല നിറഞ്ഞു നിൽക്കുകയാണ്. താരത്തിൻ്റെ വ്യക്തിജീവിതത്തിലെ ചില അസ്വാരസ്യ സംഭവങ്ങൾ മാധ്യമങ്ങളിൽ വീണ്ടും ചർച്ചയായി മാറിയതിനെ തുടർന്ന് ബാല നൽകിയ മറുപടികളൊക്കെ വലിയ രീതിയിൽ വൈറലായിരുന്നു. ഇപ്പോഴിത വിവാഹത്തെ കുറിച്ച്. തുറന്ന് പറഞ്ഞ് താരംഎത്തിയത്. തന്റെ പുതിയ യൂട്യൂബ് ചാനലിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്.

തന്റെ അടുത്ത സുഹൃത്ത് ഡോക്ടർ മോൻസണ്ണുമായുള്ള സംസാരത്തിനിടെയാണ് താരത്തിനോട് വിവാഹത്തെ കുറിച്ച് ചോദിച്ചത്. ഈ അഭിമുഖത്തിൽ എന്തും ബാലയോട് ചോദിക്കാമെന്നുളളതിന്റെ അടിസ്ഥാനത്തിലായിരുന്നു വിവാഹത്തെ കുറിച്ചുള്ള ചോദ്യം. എന്തിനാണ് ഇനിയും ബാച്ചിലറായി ജീവിക്കുന്നത്? സിനിമയ്ക്ക് വേണ്ടിയാണോ? അതോ ഇനിയുള്ള കാലം ഒറ്റയ്ക്ക് ജീവിച്ചാൽ മതിയെന്നുള്ള തീരുമാനം കൊണ്ടാണോ ? എന്നായിരുന്നു ഡോക്ടറിന്റെ ചോദ്യം.

ചിരിച്ച് കൊണ്ടാണ് ഡോക്ടറിന്റെ ചോദ്യത്തിന് ബാല ഉത്തരം നൽകിയത്. ചില കാര്യങ്ങൾ സംഭവിക്കേണ്ടതാണ്. നമ്മൾ മാർക്കറ്റിൽ പോയി സാധനംം വാങ്ങിക്കുന്നത് പോലെയല്ല വിവാഹം. അത് ജീവിതത്തിൽ സംഭവിക്കേണ്ടതാണ്. നമ്മുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, കൂടാതെ നമ്മുടെ കൂടെയുള്ളവർ അങ്ങനെ എല്ലാവരും പോസിറ്റീവായി നിന്നാൽ മാത്രമേ ജീവിതത്തിൽ നമുക്ക് വിജയിക്കാൻ കഴിയുകയുള്ളൂ. അത് വിവാഹം മാത്രമല്ല ഏതൊരു ബന്ധത്തിലായാലും അങ്ങനെയാണ്. നല്ല കാര്യം സംഭവിക്കുമ്പോൾ സംഭവിക്കുമെന്നും വീഡിയോയിൽ പറയുന്നു.

നല്ലൊരു കുടുംബ ജീവിതം ആശംസിക്കുന്നതിനോടൊപ്പം തന്നെ ഉടനെ വിവാഹം ഉണ്ടാകുമോ എന്നും ഡോക്ടർ ചോദിക്കുന്നുണ്ട്. വിവാഹാലോചനകളൊക്കെ വരുന്നുണ്ടെന്നും നമുക്ക് കാത്തിരിക്കാം എന്നയിരുന്നു ബാലയുടെ മറുപടി. ബാലയ്ക്ക് ആശംസയുമായ ആരാധകരും സുഹൃത്തുക്കളും രംഗത്തെത്തിയിട്ടും. എല്ലാവരും നല്ലൊരു കുടുംബ ജീവിതം ആശംസിച്ചിരിക്കുകയാണ് താരത്തിന്. വളരെ വേഗം തന്നെ മനസ്സിന് ചേർന്ന ആളെ കിട്ടട്ടേ എന്നും ആരാധകർ പറയുന്നു. ബാലയുടെ പുതിയ യുട്യൂബ് ചാനലിന് എല്ലാവിധ ആശംസകളും പ്രേക്ഷകർ നേരുന്നുണ്ട്. ബാല പുതിയ യൂട്യൂബ് ചാനൽ ആരംഭിച്ചിട്ട് കുറച്ച് നാളുകൾ മാത്രമാണ് ആയത്. മികച്ച പ്രതികരണമാണ് ചാനലിനും താരത്തിന്റെ വീഡിയോകൾക്കും ലഭിക്കുന്നത്.

മകളോടുള്ള കളങ്കമില്ലാത്ത സ്നേഹത്തിന്റെ പേരിൽ താൻ കരുവാക്കപ്പെട്ടെന്ന് ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ബാല പറഞ്ഞരുന്നു . കുറച്ച് നാളുകൾക്ക് മുൻപ് വിവാഹത്തെ കുറിച്ചുളള വ്യാജ വാർത്തയ്ക്കെതിരെ താരം രംഗത്തെത്തിയിരുന്നു. മുന്നറിയിപ്പുമായിട്ടാണ് താരം അന്ന് എത്തിയത്. ഇത്തരത്തിലുള്ള വാർത്തകൾ തനിയ്ക്ക് ഏറെ ബുദ്ധിമുട്ടാകുന്നുണ്ടെന്നാണ് നടൻ വീഡിയോയിലൂടെ പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top