Bollywood
വാതിൽ തുറന്ന് ബലമായി കീഴ്‌പ്പെടുത്തി; പിന്നീട് എന്നോട് അയാൾ ചെയ്‌തത്…!! തുറന്നു പറച്ചിലുമായി നടി നിഹാരികയും….
വാതിൽ തുറന്ന് ബലമായി കീഴ്‌പ്പെടുത്തി; പിന്നീട് എന്നോട് അയാൾ ചെയ്‌തത്…!! തുറന്നു പറച്ചിലുമായി നടി നിഹാരികയും….
വാതിൽ തുറന്ന് ബലമായി കീഴ്‌പ്പെടുത്തി; പിന്നീട് എന്നോട് അയാൾ ചെയ്‌തത്…!! തുറന്നു പറച്ചിലുമായി നടി നിഹാരികയും….
ബോളിവുഡിനെ ഞെട്ടിച്ച് വീണ്ടും മീടു വെളിപ്പെടുത്തല്‍. പ്രമുഖ നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിക്കിക്കെതിരെയാണ് മുന്‍ മിസ് ഇന്ത്യയും നടിയുമായ നിഹാരിക സിങ്ങ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തക സന്ധ്യ മേനോനാണ് നിഹാരിക സിങ്ങിന്റെ വെളിപ്പെടുത്തല്‍ ട്വിറ്ററിലുടെ പുറത്തുവിട്ടത്. സൗഹൃദത്തെ മുതലെടുത്ത് സിദ്ദീഖി ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നുവെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. 2009 ല്‍ സിദ്ദിഖി നായകനായ മിസ് ലവ്‌ലി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അയാളുമായി സൗഹൃദത്തിലായത്. നവാസ് എന്ന് വിളിച്ചാല്‍ മതിയെന്നായിരുന്നു അദേഹം പറഞ്ഞത്. വിശ്വാസത്തിലെടുക്കാനായി അദേഹം തന്നെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കുകയും, തുടര്‍ന്ന് സൗഹൃദം വളരുകയും ചെയ്തു.
പിന്നീട് ഒരു ദിവസം തന്റെ വീടിന്റെ അടുത്ത് അദേഹം ഉണ്ടെന്ന് അറിയിച്ച് സന്ദേശം അയച്ചു. തുടര്‍ന്ന് അയാളെ താന്‍ സ്വഭാവികമായും പ്രഭാത ഭക്ഷണം കഴിക്കാനായി വിളിച്ചു. വാതില്‍ തുറന്ന് അകത്തു കടന്ന് തന്നോട് മോശമായി പെരുമാറുകയും തന്നെ കീഴ്‌പ്പെടുത്തുകയുമായിരുന്നുവെന്നും നിഹാരിക പറയുന്നു. മിസ് ഇന്ത്യയും നടിയുമായ ഒരാളെ ഭാര്യയാക്കണമെന്ന് പറയുകയും അയാളുടെ വിവാഹ വാഗ്‌ദാനത്തിൽ താന്‍ വിശ്വസിച്ച് പോയതായും നടി വ്യക്തമാക്കി.
എന്നാല്‍ നിരവധി സ്ത്രീകളുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞത് വൈകിയാണ്. ലൈംഗീകത മാത്രമായിരുന്നു അയാളുടെ ലക്ഷ്യമെന്ന് നിഹാരിക പറയുന്നു. താന്‍ ചോദ്യം ചെയ്തപ്പോള്‍ കൊച്ചുകുട്ടികളെപ്പോലെ കരയുകയായിരുന്നു സിദ്ധിഖിയെന്നും നിഹാരിക വിവരിച്ചു.
ബുദ്ധദേവ് ദാസ് ഗുപ്‌തയുടെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്നും പകരം കിടക്ക പങ്കിടണമെന്നും സിദ്ദിഖി ആവശ്യപ്പെട്ടതായി നിഹാരിക വ്യക്തമാക്കി. സിദ്ദിഖിക്ക് പുറമെ സാജിദ് ഖാന്‍, നിര്‍മ്മാതാവ് ഭൂഷന്‍ കുമാര്‍ തുടങ്ങിയവര്‍ക്കെതിരെയും നടി മീടു വെളിപ്പെടുത്തല്‍ നടത്തി.
Niharika Singh Me Too
