അസമയത്ത് തിരുവനന്തപുരം നഗരത്തിലെത്തുന്ന സ്ത്രീകൾക്കിനി പേടിക്കണ്ട ; നിങ്ങൾക്ക് സൗജന്യമായി എ സി റൂമിൽ സുരക്ഷിതമായി കഴിയാം !!!
കേരളത്തിലെ തിരക്കേറിയ നഗരങ്ങൾ നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ് സ്ത്രീ യാത്രികർക്ക് സുരക്ഷിതമായ താമസം ഒരുക്കാൻ ഇടമില്ലെന്നത്. യാത്രക്കിടയിൽ വിശ്രമിക്കാനോ രാത്രിയിൽ തങ്ങാനോ ലോഡ്ജ് , ഹോട്ടൽ പോലുള്ളവ ഒറ്റക്കെത്തുന്ന യാത്രികർക്ക് സാധിക്കില്ല. എന്നാൽ ഇനി തിരുവനന്തപുരം നഗരത്തിൽ എത്തുന്ന സ്ത്രീയാത്രികർക്ക് ഇതൊരു പ്രശനമാകില്ല. ഒറ്റക്കെത്തുന്ന സ്ത്രീകൾക്ക് തങ്ങാൻ തിരുവനതപുരത്ത് സ്ഥലമൊരുങ്ങി കഴിഞ്ഞു.
സാമൂഹ്യനീതി വകുപ്പ് എന്റെ കൂട് എന്ന പേരിൽ രാത്രിയിടം ഒരുക്കിയിരിക്കുന്നു . തമ്പാനൂർ കെ എസ ആർ ടി സി ടെർമിനലിന്റെ എട്ടാം നിലയിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. സൗജന്യമായി സ്ത്രീകൾക്ക് രാത്രയിൽ അവിടെ വസ്ത്രം മാറാനും കുളിക്കുവാനും ആഹാരം കഴിക്കാനും സൗകര്യമുണ്ട്.
സ്ത്രീകൾക്കും,കുട്ടികൾക്കും (ആൺകുട്ടികളാണെങ്കിൽ 12 വയസ്സുവരെ) ഈ സുരക്ഷിത ഇടം സഹായകരമാകും. 5 മുതൽ രാവിലെ 7 വരെയാണ് പ്രവർത്തനം. ഇനി അസമയത്ത് അപരിചിത സ്ഥലത്തേക്ക് പോകുവാൻ ധൃതി വയ്ക്കേണ്ട .
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...