Actress
സൈബർ ആക്രമണം മാനസിക നില തകർത്തു; പോലീസിൽ പരാതി നൽകി നടി നിധി അഗർവാൾ
സൈബർ ആക്രമണം മാനസിക നില തകർത്തു; പോലീസിൽ പരാതി നൽകി നടി നിധി അഗർവാൾ
സൈബർ ആക്രമണം ഉണ്ടായതിനെ തുടർന്ന് പോലീസിന് പരാതി നൽകി നിധി അഗർവാൾ. പ്രഭാസ് നായകനായി എത്തുന്ന രാജ സാബിലെ നായികയാണ് നിധി. സോഷ്യൽ മീഡിയയിലൂടെ ഭീഷണിപ്പെടുത്തുകയും മോശം കമന്റുകളിടുകയും ചെയ്തയാൾക്കെതിരെയാണ് നടി പരാതി നൽകിയത്.
എന്നാൽ നടി ആർക്കെതിരെയാണ് പരാതി നൽകിയത് എന്നതിൽ വ്യക്തതയില്ല. ഓൺലൈനിൽ വരുന്ന സന്ദേശങ്ങൾ തന്റെ മാനസികാവസ്ഥയെ തകർത്തുവെന്നും ഇതേ തുടർന്നാണ് പരാതി നൽകിയതെന്നുമാണ് നടി പറയുന്നത്.
നിധി അഗർവാളിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി സൈബർ ക്രൈം ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തെത്തും.
അതേസമയം, പ്രഭാസ് നായകനായി എത്തുന്ന രാജ സാബ് മേയ് 16നാണ് തിയേറ്ററിൽ എത്തുക. വമ്പൻ റിലീസുകളാണ് താരത്തിന്റേതായി എത്താനുള്ളത്. പവൻ കല്യാൺ നായകനാവുന്ന ഹരി ഹര വീര മല്ലു: പാർട്ട് 1ൽ നായികയായാണ് നിധി എത്തുന്നത്. മാർച്ച് 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
