News
ഇളയ ദളപതിയുടെ ബിഗിലിന് പിന്നാലെ മാസ്റ്ററും കേരളത്തിലെത്തിക്കാന്‍ പൃഥ്വിരാജ്
ഇളയ ദളപതിയുടെ ബിഗിലിന് പിന്നാലെ മാസ്റ്ററും കേരളത്തിലെത്തിക്കാന്‍ പൃഥ്വിരാജ്
വിജയ് ചിത്രം മാസ്റ്ററിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി നടന്‍ പൃഥ്വിരാജ്. നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും കൈകോര്‍ത്താണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. നേരത്തെ വിജയ് ചിത്രമായ ബിഗില്‍ കേരളത്തിലെത്തിച്ചതും ഇവര്‍ തന്നെയായിരുന്നു. കോവിഡ് വ്യാപനം മൂലം രാജ്യം മുഴുവന്‍ ലോക്ഡൗണിലായതോടെ അടഞ്ഞുകിടക്കുന്ന തിയറ്റര്‍ മേഖലയെ മാസ്റ്റര്‍ റിലീസോടെ ഉയര്‍ത്താമെന്ന കണക്കുകൂട്ടലിലാണ് സിനിമാലോകം. ചിത്രം പൊങ്കല്‍ റിലീസ് ആയി ജനുവരിയില്‍ തിയറ്ററുകളിലെത്തിക്കാനാണ് നിര്‍മാതാക്കളുടെ പദ്ധതി. കേരളത്തിലെ തിയറ്റര്‍ ഉടമകളും ഇതേ തീരുമാനത്തിലാണ്.
വിജയ് ചിത്രങ്ങള്‍ക്ക് കേരളത്തില്‍ ലഭിക്കുന്ന സ്വീകാര്യതയും കളക്ഷനും കണക്കിലെടുത്താണ് മാസ്റ്റര്‍ റിലീസ് ആലോചിച്ചിരിക്കുന്നത്. ‘കൈദി’യ്ക്ക് ശേഷം ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് മാസ്റ്റര്‍. കൈദി താരം അര്‍ജുന്‍ ദാസ്, ശാന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ ജെര്‍മിയാഹ്, നാസര്‍, സഞ്ജീവ്, രമ്യ സുബ്രഹ്മണ്യന്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സിന്റെ ബാനറില്‍ സേവ്യര്‍ ബ്രിട്ടോയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സത്യന്‍ സൂര്യന്‍ ആണ് ഛായാഗ്രഹണം. അനിരുദ്ധ രവിചന്ദര്‍ ആണ് സംഗീതം.
