News
ഞാന്‍ പ്രണയിക്കാന്‍ ഇഷ്ട്‌പ്പെടുന്നില്ല; ഗോസിപ്പുകള്‍ക്ക് പ്രതികരണവുമായി നടി
ഞാന്‍ പ്രണയിക്കാന്‍ ഇഷ്ട്‌പ്പെടുന്നില്ല; ഗോസിപ്പുകള്‍ക്ക് പ്രതികരണവുമായി നടി
ഏറെ ആരാധകരുള്ള താരസുന്ദരിയാണ് രാകുല്‍പ്രീത് സിംഗ്. താരം പ്രണയത്തിലാണെന്നും ലിവിംഗ് ടുഗദറായി ജീവിക്കുകയുമാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ വന്നതിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി. താന്‍ പ്രണയത്തില്‍ അല്ലെന്നും പ്രണയിക്കാന്‍ ഇഷ്ടപ്പെടുന്ന ആളല്ലെന്നുമാണ് രാകുല്‍പ്രീത് സിംഗ് പറയുന്നത്. ഞാന്‍ വിവാഹത്തില്‍ വിശ്വസിക്കുന്നുണ്ട്. പക്ഷേ ഒരിക്കലും എന്റേത് ഒരു പ്രണയ വിവാഹമായിരിക്കില്ല.
ഞാന്‍ വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ അത് മാധ്യമങ്ങളെയും ആരാധകരെയുമെല്ലാം അറിയിച്ച് കൊണ്ട് വിപുലമായ ആഘോഷമായി മാത്രമായിരിക്കും എന്നും താരം പറഞ്ഞു. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരുവിധ സത്യവുമില്ലെന്നും രാകുല്‍ വ്യക്തമാക്കി. ഇപ്പോഴാണ് വിവാഹത്തെ കുറിച്ച് വീട്ടുകാര്‍ എന്നോട് പറഞ്ഞ് തുടങ്ങിയത്. വിവാഹത്തിന് വലിയ പ്രഷറൊന്നുമില്ല. അമ്മ എപ്പോഴും വിവാഹത്തെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കും.
എന്നാല്‍ ഞാന്‍ എന്റെ ജോലിയുടെ തിരക്കുകളിലാണ് എന്നാണ് രാകുല്‍ പറയുന്നത്. ഏറെ കാലമായി മകളോട് ഒരു ആണ്‍കുട്ടിയെ കണ്ടെത്താന്‍ പറയുന്നു. പക്ഷേ അവള്‍ അത് അനുസരിക്കുന്നില്ല, ഇനി ഞങ്ങള്‍ തന്നെ അവള്‍ക്ക് വേണ്ടി ഒരാളെ കണ്ടെത്തണം. അവളെക്കാളും മികച്ച ഒരാളെയാണ് അവള്‍ ആഗ്രഹിക്കുന്നതെന്നും, അങ്ങനെ ഒരാളെ തന്നെ കിട്ടുമെന്നും രാകുലിന്റെ മാതാവ് റിനി സിംഗ് പറഞ്ഞിരുന്നു.