Connect with us

എല്ലാം മുൻകൂട്ടി കണ്ടു! ആ കാര്യത്തിൽ ഭയം? മാളത്തിൽ ഒളിച്ച് അനന്യ! ഇന്നലെ സംഭവിച്ചത് ഉടൻ അത് നടക്കും.. ആര്യൻ ഇതൊക്കെ അറിയുന്നുണ്ടോ ആവോ?

News

എല്ലാം മുൻകൂട്ടി കണ്ടു! ആ കാര്യത്തിൽ ഭയം? മാളത്തിൽ ഒളിച്ച് അനന്യ! ഇന്നലെ സംഭവിച്ചത് ഉടൻ അത് നടക്കും.. ആര്യൻ ഇതൊക്കെ അറിയുന്നുണ്ടോ ആവോ?

എല്ലാം മുൻകൂട്ടി കണ്ടു! ആ കാര്യത്തിൽ ഭയം? മാളത്തിൽ ഒളിച്ച് അനന്യ! ഇന്നലെ സംഭവിച്ചത് ഉടൻ അത് നടക്കും.. ആര്യൻ ഇതൊക്കെ അറിയുന്നുണ്ടോ ആവോ?

ആഡംബര കപ്പലില്‍നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസുമായി ബന്ധപ്പെട്ട് നടി അനന്യ പാണ്ഡെ തിങ്കളാഴ്ച ചോദ്യംചെയ്യലിന് ഹാജരായില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അനന്യ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരെ അറിയിച്ചു. ചോദ്യംചെയ്യല്‍ മറ്റൊരുദിവസത്തേക്ക് മാറ്റിവെയ്ക്കണമെന്നും അഭ്യര്‍ഥിച്ചു. നടിയുടെ ആവശ്യം എന്‍.സി.ബി. അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. മറ്റൊരു ദിവസം നടിയെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കുമെന്നും വൈകാതെ ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കുമെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആര്യന്‍ ഖാന്‍റെ ജാമ്യാപേക്ഷ പരിഗണിക്കവെ ഒരു പുതുമുഖ നടിയുമായി ആര്യന്‍ നടത്തിയ വാട്‍സ്ആപ്പ് ചാറ്റ് എന്‍സിബി കോടതിയില്‍ ഹാജരാക്കിയിരുന്നു. അത് ഏത് നടിയാണെന്നു തിരക്കിയ ജനങ്ങൾ പിറ്റേന്ന് കേട്ടത് അനന്യ പാണ്ഡെയുടെ പേരായിരുന്നു. കേസില്‍ നടി അനന്യ പാണ്ഡെയെ ചോദ്യം ചെയ്തതും വീട്ടില്‍ റെയ്ഡ് നടത്തിയതും വാട്ട്‌സ്ആപ്പ് ചാറ്റ് കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലായിരുന്നു

ഇതേ തുടർന്ന് വ്യഴാഴ്ച രണ്ട് മണിക്കൂറിലേറെയും വെള്ളിയാഴ്ച നാല് മണിക്കൂറും അനന്യയെ എന്‍സിബി ചോദ്യം ചെയ്‍തു. നടിയോട് ഇന്നലെയായിരുന്നു വീണ്ടും ചോദ്യം ചെയ്യാൻ ഹാജരാകാൻ ആവശ്യപ്പെട്ടത്. നടിയെ മൂന്നാം തവണയാണ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്

കഞ്ചാവ് കിട്ടാന്‍ വഴിയുണ്ടോ എന്നാണ് ആര്യന്‍ അനന്യയോട് ചാറ്റില്‍ ചോദിച്ചിരുന്നത്. താന്‍ സംഘടിപ്പിച്ച് നല്‍കാമെന്നായിരുന്നു നടിയുടെ മറുപടി സന്ദേശം. എന്നാല്‍ ഇതേക്കുറിച്ച് എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ വെറും തമാശയ്ക്ക് പറഞ്ഞതാണെന്നായിരുന്നു അനന്യ മറുപടി നല്‍കിയത്. ആര്യന് ലഹരിമരുന്ന് നല്‍കിയിട്ടില്ലെന്നും നടി മൊഴി നല്‍കിയിരുന്നു.

ആര്യന് പിന്നാലെ അനന്യയും അഴിക്കുള്ളിലാകുമോയെന്നാണ് ബോളിവുഡ് ഉറ്റുനോക്കുന്നത്. അതുപോലെ തന്നെ ഷാരൂഖിന്റെ മകള്‍ സുഹാനയാണ് തന്റെ ആത്മാര്‍ത്ഥ സുഹൃത്തെന്ന് അനന്യ നേരത്തെ തന്നെ പറഞ്ഞ കാര്യമാണ്. അതുകൊണ്ട് തന്നെ ഇപ്പോൾ അനന്യയെ ചുറ്റിപ്പറ്റിയുള്ള എന്‍സിബിയുടെ അന്വേഷണത്തിൽ സുഹൃത്തുക്കളുടെ ചാർട്ട് ലിസ്റ്റിൽ ആര്യനെ കൂടാതെ സുഹാനയും പെടുമോ എന്ന സംശയത്തിലാണ് ബോളിവുഡ്. എങ്കിലും തെറ്റ് ചെയ്തിട്ടില്ലെങ്കിൽ താരപുത്രിയ്ക്ക് ഭയം വേണ്ട എന്നും ഒരുകൂട്ടർ പറയുകയാണ്. ഷാരുഖ് തന്റെ രണ്ടാം അച്ഛനാണ് എന്ന് അനന്യ മുൻപ് പറഞ്ഞിട്ടുണ്ട്.

മാദ്ധ്യമങ്ങളിൽ നിന്ന് അകലം പാലിക്കുന്ന ഷാരൂഖിന്റെ രണ്ട് മക്കളേയും കുറിച്ചുള്ള നിരവധി വിവരങ്ങൾ അനന്യ പറ‌ഞ്ഞാണ് പുറം ലോകം അറിഞ്ഞിട്ടുള്ളത്. കുറച്ചു കാലങ്ങൾക്ക് മുമ്പ് മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ഷാരൂഖ് ഖാന്റെ രണ്ട് മക്കളും വളരെയേറെ കഴിവുകളുള്ളവരാണെന്നും ഇരുവരും ജീവിതത്തിൽ ഉയർന്ന നിലകളിലെത്തുമെന്നും അനന്യ പറഞ്ഞിരുന്നു. അഭിനയത്തെക്കാളും ആര്യന് താത്പര്യം സംവിധാനമാണെന്നും നല്ല രീതിയിൽ എഴുതാൻ കഴിവുള്ളയാളാണ് ഷാരൂഖിന്റെ മകനെന്നും അനന്യ വ്യക്തമാക്കിയിരുന്നു.

പാർട്ടികളിൽ മൂവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി ലഭ്യമാണ്. പാർട്ടികൾ ഇഷ്ടപ്പെടുന്ന സ്വഭാവമാണ് മൂവരുടേതും. ഇവരുടെ കുടുംബങ്ങൾ തമ്മിലും വളരെ അടുപ്പത്തിലാണ്. അനന്യയുടെ അമ്മ ഭാവനാ പാണ്ഡേയും ആര്യന്റെ അമ്മ ഗൗരീ ഖാനും വളരെ അടുത്ത സുഹൃത്തുക്കളുമാണ്. അമ്മമാർ തമ്മിലുള്ള സൗഹൃദം കാരണം ചെറുപ്പം മുതലേ ആര്യനും സുഹാനയും അനന്യയും വളരെ അടുപ്പത്തിലായിരുന്നു. അനന്യ യ്ക്ക് സുഹാനയുമായുള്ള ബന്ധം ആണ് സുഹാനയും കുടുക്കുമോ എന്ന സംശയത്തിലേക്ക് വിരൽ ചൂണ്ടുന്നത്…

More in News

Trending

Recent

To Top