News
ബോളിവുഡ് നടൻ അനുപം ശ്യാം അന്തരിച്ചു
ബോളിവുഡ് നടൻ അനുപം ശ്യാം അന്തരിച്ചു
ബോളിവുഡ് നടൻ അനുപം ശ്യാം അന്തരിച്ചു. 63 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നു നാലു ദിവസം മുൻപ് അദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
സുഹൃത്തും അഭിനേതാവുമായ യശ്പാല്‍ ശര്‍മ്മയാണ് അനുപം ശ്യാമിന്റെ മരണവാര്‍ത്ത സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. മരണസമയത്ത് അദ്ദേഹത്തിന്റെ രണ്ട് സഹോദരങ്ങളും യശ്പാല്‍ ശര്‍മ്മയും ഒപ്പമുണ്ടായിരുന്നു. ഇന്നാണ് സംസ്കാരം നടക്കുന്നത്.
1996 മുതൽ സിനിമാലോകത്തുള്ള താരമാണ്. ‘ മൻ കി ആവാസ്: പ്രതിജ്ഞ’ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് അനുപം ശ്രദ്ധേയനാകുന്നത്. ‘
മൻ കി ആവാസ്: പ്രതിജ്ഞ’ യുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിൽ പങ്കെടുത്തുകൊണ്ടിരിക്കേയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.സ്ലംഡോഗ് മില്യനർ, ബന്ദിത് ക്വീൻ, സത്യ, ദിൽസേ, ലഗാൻ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. 2019-ൽ 706 എന്ന സിനിമയിലാണ് ഒടുവിൽ അഭിനയിച്ചത്.
