Connect with us

ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; മുന്നറിയിപ്പുമായി മുരളി ഗോപി

News

ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; മുന്നറിയിപ്പുമായി മുരളി ഗോപി

ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; മുന്നറിയിപ്പുമായി മുരളി ഗോപി

തന്റെ ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് അറിയിച്ച് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. മുരളി ഗോപി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്.

ഫെയ്‌സ്ബുക്കില്‍ മുരളിയുടെ പിതാവ് കൊടിയേറ്റം ഗോപിയുടെ ചിത്രം പ്രൊഫൈല്‍ ഫോട്ടോ ആക്കി മാറ്റുകയും, വിചിത്രമായ ഏതാനും പോസ്റ്റുകള്‍ ഇടുകയും ചെയ്തിട്ടുണ്ട്.

സന്ദേശം വായിച്ചവര്‍ ഹാക്കറുടെ പോസ്റ്റുകള്‍ക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.

അടുത്തിടെ നടനും സംവിധായകനുമായ അനൂപ് മേനോന്റെ പേജും ഹാക്കര്‍മാര്‍ ഇത്തരത്തില്‍ കവര്‍ന്നിരുന്നു.

15 ലക്ഷം പേരുള്ള പേജില്‍ നിന്നും നാല് ലക്ഷം ഫോളോവര്‍മാരെയും നഷ്ടമായി. ആറ് മാസങ്ങള്‍ മുന്‍പ് വരെയുള്ള പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്ത പേജിലേക്ക് ഫിലിപൈന്‍സില്‍ നിന്നുമാണ് ആക്രമണം എന്നാണ് കരുതുന്നത്.

More in News

Trending

Recent

To Top