Connect with us

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്​ണുവിനെ അറസ്റ്റ്​ ചെയ്തു

News

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്​ണുവിനെ അറസ്റ്റ്​ ചെയ്തു

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്​ണുവിനെ അറസ്റ്റ്​ ചെയ്തു

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ വിഷ്​ണുവിനെ അറസ്റ്റ്​ ചെയ്തു. വിചാരണക്ക്​ ഹാജരാകാത്തതിനെ തുടർന്നാണ്​ കേസിലെ പത്താം പ്രതിയും മാപ്പുസാക്ഷിയുമായ വിഷ്​ണുവിനെ അറസ്റ്റ്​ ചെയ്​തത്​.

കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി പണം ആവശ്യപ്പെട്ട്​ നടൻ ദിലീപിന്​ കത്തെഴുതിയതിന്​ സാക്ഷിയാണ്​ വിഷ്​ണുവെന്നാണ്​ പൊലീസ്​ പറയുന്നത്​. എന്നാൽ പിന്നീട്​ തനിക്കറിയാവുന്ന മുഴുവൻ കാര്യങ്ങളും വെളിപ്പെടുത്താൻ സന്നദ്ധനാണെന്നും തന്നെ മാപ്പ്​ സാക്ഷിയാക്കണമെന്നും വിഷ്​ണു ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം മാപ്പ്​സാക്ഷിയാക്കുകയും പ്രതിക്ക്​ ജാമ്യം നൽകുകയും ചെയ്​തിരുന്നു.

എന്നാൽ വിചാരണ നടപടികൾ തുടങ്ങിയപ്പോൾ വിസ്​താരത്തിന്​ ഹാജരാകാൻ സമൻസ്​ അയച്ചെങ്കിലും വിഷ്​ണു ഹാജരായിരുന്നില്ല. തുടർന്ന്​ ആദ്യം​ ജാമ്യമില്ല വാറണ്ട്​ പുറപ്പെടുവിച്ചിരുന്നു. അതിന്​ ശേഷമാണ്​, എറണാകുളം പൊലീസ്​ മേധാവിയോട്​ വിഷ്​ണുവി​െ അറസ്​റ്റ്​ ചെയ്​ത്​ ഹാജരാക്കാൻ ഉത്തരവിട്ടത്​. വിഷ്​ണുവിനെ കാസർകോട്​ നിന്ന്​ അറസ്റ്റ്​ ചെയ്​തുവെന്നാണ്​ കിട്ടുന്ന വിവരം

More in News

Trending

Recent

To Top