Connect with us

എ.ആര്‍ റഹ്‌മാന് എതിരായ മൂന്നു കോടി രൂപയുടെ നഷ്ടപരിഹാര ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി

News

എ.ആര്‍ റഹ്‌മാന് എതിരായ മൂന്നു കോടി രൂപയുടെ നഷ്ടപരിഹാര ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി

എ.ആര്‍ റഹ്‌മാന് എതിരായ മൂന്നു കോടി രൂപയുടെ നഷ്ടപരിഹാര ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി

സംഗീതജ്ഞന്‍ എ.ആര്‍ റഹ്‌മാന് എതിരായ മൂന്നു കോടി രൂപയുടെ നഷ്ടപരിഹാര ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. 2000ല്‍ റഹ്‌മാനെ പങ്കെടുപ്പിച്ച് ദുബായില്‍ നടത്തിയ ഒരു സംഗീത പരിപാടി പരാജയപ്പെട്ടതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംഘാടകന്‍ നല്‍കിയ സിവില്‍ ഹര്‍ജിയാണ് ജസ്റ്റിസ് ആര്‍. സുബ്രഹ്‌മണ്യം തള്ളിയത്.

സംഗീത പരിപാടി നഷ്ടത്തിലായതുമായി ബന്ധമില്ലെന്നും പരിപാടിക്കായി പറഞ്ഞുറപ്പിച്ചിരുന്ന തുക പോലും സംഘാടകര്‍ തന്നില്ലെന്നും എ.ആര്‍ റഹ്‌മാന്റെ അഭിഭാഷക കോടതിയെ അറിയിച്ചു. വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഹര്‍ജി തള്ളണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കേസ് തീര്‍ന്നതാണെന്നാണ് കോടതിയെ അറിയിച്ചത്. എന്നാല്‍ ഒത്തുതീര്‍പ്പുകളൊന്നും ഉണ്ടായിട്ടില്ലെന്ന് എ.ആര്‍. റഹ്‌മാന്റെ അഭിഭാഷക വ്യക്തമാക്കി.

കോടതി വിശദീകരണം ചോദിച്ചപ്പോള്‍ ഹര്‍ജിക്കാരന്റെ ഭാഗത്തു നിന്ന് മറുപടിയൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് വാദി ഭാഗം അഭിഭാഷകന്‍ അറിയിച്ചു. അതോടെ റഹ്‌മാന് എതിരായ ഹര്‍ജി തള്ളി കോടതി ഉത്തരവിടുകയായിരുന്നു.

More in News

Trending