Malayalam
ആ കുട്ടി ഒന്ന് വിളിച്ചിരുന്നെങ്കില്‍ അവന്റെ കുത്തിന് പിടിച്ചിറക്കി രണ്ട് പൊട്ടിച്ച് ഞാന്‍ വിളിച്ചോണ്ട് വന്നേനെ, എന്റെ സ്റ്റൈല്‍ വേറെയാ!
ആ കുട്ടി ഒന്ന് വിളിച്ചിരുന്നെങ്കില്‍ അവന്റെ കുത്തിന് പിടിച്ചിറക്കി രണ്ട് പൊട്ടിച്ച് ഞാന്‍ വിളിച്ചോണ്ട് വന്നേനെ, എന്റെ സ്റ്റൈല്‍ വേറെയാ!
വിസ്മയുടെ മരണം തീര്‍ത്ത വേദനയും പ്രതിഷേധവും പലഭാഗത്തു നിന്നും ഉയരുകയാണ്. വിസ്മയയുടെ മരണത്തില്‍ വികാരാധീനനായി പ്രതികരിച്ചിരിക്കുകയാണ് നടന് സുരേഷ് ഗോപി. അങ്ങനെയൊരു ‘തീരുമാനം എടുക്കും മുമ്പ് ആ കുട്ടി ഒന്ന് വിളിച്ചിരുന്നെങ്കില്‍ അവന്റെ കുത്തിന് പിടിച്ചിറക്കി രണ്ട് പൊട്ടിച്ച് ഞാന്‍ വിളിച്ചോണ്ട് വന്നേനെ’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതെ ഇരിക്കാന്‍ ഓരോ പഞ്ചായത്തിലും സംസ്കാരിക സംഘങ്ങളുണ്ടാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാങ്ങണം എന്നതിനെ ക്കാള്‍ ഉപരിയായി സ്ത്രീധനം കൊടുക്കണം എന്ന വാശിയെയും സുരേഷ് ഗോപി വിമര്‍ശിച്ചു. ഒപ്പം വിസ്മയയുടെ സഹോദരന് വിജിത്തിനെ വിളിച്ച് സംസാരിച്ച വിവരവും അദ്ദേഹം പങ്കിട്ടു.
ഈ വിവരം അറിഞ്ഞ് ഞാന്‍ വിജിത്തിനെ വിളിച്ചു. അപ്പോള്‍ വിസ്മമയുടെ മൃതദേഹം പോസ്മോര്‍ട്ടിന് കൊണ്ടുപോയിരിക്കുകയായിരുന്നു. ഞാന്‍ വിജിത്തിനോട് ചോദിച്ചു പോയി. എത്രയോ പേര് എന്റെ നമ്പര്‍ തപ്പിയെടുത്ത് വിളിക്കുന്നു. ഈ തീരുമാനം എടുക്കുന്നതിന് മുന്‍പ് എന്റെ ഒന്നു വിളിച്ച്, ആ കുട്ടി പറഞ്ഞിരുന്നെങ്കില്‍. കാറെടുത്ത് ആ വീട്ടില്‍ പോയി അവന്റെ കുത്തിന് പിടിച്ചിറക്കി അവനിട്ട് രണ്ട് പൊട്ടിച്ച് ഞാന്‍ വിളിച്ചോണ്ട് വന്നേനെ. അതിന് ശേഷം വരുന്നതൊക്കെ ഞാന്‍ നോക്കിയേനേ… എന്നും രോഷത്തോടെ സുരേഷ്ഗോപി പറയുന്നു
അതേസമയം വിസ്മയയെ ശൂരനാട് പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതക സാദ്ധ്യത അന്വേഷണസംഘം തള്ളിയിട്ടില്ല.
വിസ്മയയുടെ ഫോണ്‍ വിശദ പരിശോധനയ്ക്കായി സൈബര്‍ സെല്ലിന് കൈമാറി. ഭര്‍ത്താവ് കിരണ്‍കുമാറിന്റെ പീഡനങ്ങളെ കുറിച്ച് വിസ്മയ കൂട്ടുകാരിക്കും ബന്ധുക്കള്‍ക്കും അയച്ച വാട്സ് ആപ്പ് സന്ദേശങ്ങള്‍ അവര്‍ പുറത്തുവിട്ടിരുന്നു. ഇത് വിസ്മയയുടെ ഫോണില്‍ നിന്ന് അയച്ചതാണെന്ന് സ്ഥിരീകരിച്ചു. ഇക്കാര്യം ശാസ്ത്രീയ തെളിവാക്കാന്‍ ഫോണ്‍ സൈബര്‍ സെല്ലില്‍ നിന്ന് ലഭിക്കുമ്പോള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കും.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിച്ചേക്കും. പോസ്റ്റ്മോര്‍ട്ടത്തിന് നേതൃത്വം നല്കിയ മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ മൊഴി അന്വേഷണസംഘം ഇന്ന് തിരുവനന്തപുരത്തെത്തി ശേഖരിക്കും. കിരണ്‍കുമാറിനെ ഇന്ന് കസ്റ്രഡിയില്‍ വാങ്ങാനായിരുന്നു ആദ്യ ആലോചന. എന്നാല്‍ പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷം ചോദ്യം ചെയ്യാനാണ് പുതിയ നീക്കം. അതിനാല്‍ കസ്റ്റഡിയില്‍ വാങ്ങല്‍ രണ്ടു ദിവസം കൂടി നീണ്ടേക്കും
