ശാന്തിവിള ദിനേശിനെതിരെ കെ.ജി ജോര്‍ജിന്റെ കുടുംബം. കെ.ജി ജോര്‍ജിന്റെ ഓര്‍മ്മ നഷ്ടപ്പെട്ടതോടെ വീട്ടുകാര്‍ വൃദ്ധസദനത്തിലാക്കി എന്ന പ്രചാരണമാണ് ശാന്തിവിള ദിനേശ് നടത്തിയേന്നാണ് കുടുംബം പറയുന്നത്. സംവിധായകനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി കെ.ജി ജോര്‍ജിന്റെ ഭാര്യ സെല്‍മ ജോര്‍ജ്.
ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ചികിത്സയുടെ ഭാഗമായാണ് വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നതെന്ന് സെല്‍മ ജോര്‍ജ് പറയുന്നു. മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ പ്രതിഭ എന്നതിനൊപ്പം കെ.ജി ജോര്‍ജ് ഒരു ദുര്‍നടപ്പുകാരനാണ് എന്നായിരുന്നു ശാന്തിവിള ദിനേശിന്റെ വിവാദ പരാമര്‍ശം.
ഇലവങ്കോട് ദേശത്തിന് ശേഷം ജോര്‍ജിന്റെ സിനിമാജീവിതം അവസാനിച്ചത് ഈ ദുര്നടപ്പുകാരണമാണെന്നും, ജോര്‍ജിനെ കുടുംബാംഗങ്ങള്‍ ഇപ്പോള്‍ വൃദ്ധസദനത്തില്‍ തള്ളിയിരിക്കുകയാണെന്നും ശാന്തിവിള ദിനേശ് യൂട്യൂബ് ചാനലിലൂടെ ആരോപിച്ചു. ഇതിനെതിരെയാണ് സെല്‍മ ജോര്‍ജ് രംഗത്തെത്തിയത്.
കെ.ജി ജോര്‍ജിനെ കുറിച്ച് മാത്രമല്ല സിനിമാ രംഗത്തുള്ള മറ്റ് നിരവധി പേര്‍ക്കെതിരെ ശാന്തിവിള ദിനേശ് തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. പറയുന്നത് മുഴുവനും പച്ചക്കള്ളമാണെന്നും സെല്‍മ പറയുന്നു. ഇത്തരം പ്രചാരണങ്ങള്‍ തനിക്കെതിരെയുള്ള മാനസിക പീഡനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സെല്‍മക്ക് ജോര്‍ജിന്റെ ഭാര്യയാകാന്‍ യോഗ്യതയില്ലെന്ന അധിക്ഷേപവും മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. സെല്‍മയുടെ പരാതിയില്‍ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് ശാന്തിവിള ദിനേശിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ്...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...