Malayalam
രേവതി സമ്പത്തിന് ഐക്യദാര്‍ഢ്യം; നടന് ഷിജുവിന്റെ പോസ്റ്റുകള്‍ നീക്കം ചെയ്ത് മൂവി സ്ട്രീറ്റ്
രേവതി സമ്പത്തിന് ഐക്യദാര്‍ഢ്യം; നടന് ഷിജുവിന്റെ പോസ്റ്റുകള്‍ നീക്കം ചെയ്ത് മൂവി സ്ട്രീറ്റ്
സിനിമ-സീരിയല്‍ നടന് ഷിജുവിനെതിരെ മീ ടൂ ആരോപണങ്ങള്‍ ഉയർത്തി നടി രേവതി സമ്പത്ത് കഴിഞ്ഞ ദിവസമായിരുന്നു എത്തിയത്. പട്നഗര്‍ എന്ന സിനിമയില്‍ അഭിനയിക്കവേ സെറ്റിലെ അടിസ്ഥാന അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തേണ്ടി വന്നപ്പോള്‍ പുതുമുഖ നടി പ്രതികരിക്കുന്നു എന്നതിന്റെ പേരില്‍ മാനസിക പീഡനങ്ങള്‍ നേരിടേണ്ടി വന്നുവെന്ന് രേവതി പറഞ്ഞിരുന്നു.
രാജേഷ് ടച്ച്റിവര്, ഷിജു അടക്കമുള്ളവര്‍ തന്നെ മാപ്പ് പറയാന്‍ പ്രേരിപ്പിച്ചുവെന്നും വിസമ്മതിച്ചപ്പോള്‍ അസഭ്യമായ വാക്കുകള്‍ ഉപയോഗിച്ചെന്നും രേവതി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു രേവതിയുടെ പ്രതികരണം.
ഷിജുവിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ നടപടിയുമായി ചലച്ചിത്ര ആസ്വാദകരുടെ ഫെയ്സ്ബുക്ക് പേജ് ആയ മൂവി സ്ട്രീറ്റ്.
ഷിജുവിനെപ്പറ്റി വന്ന പല പോസ്റ്റുകളും മൂവി സ്ട്രീറ്റിന്റെ പേജില്‍ മുമ്പ് ഷെയര്‍ ചെയ്തിട്ടുണ്ടെന്നും ഇതുവഴി അയാളുടെ ഇമേജ് ബൂസ്റ്റ് ചെയ്യപ്പെടുകയും അയാള്‍ ചെയ്ത ചൂഷണങ്ങള്‍ മറച്ചുവെയ്ക്കാന്‍ ഒരു സ്പേസ് ആകുന്നത് തടയാന്‍ തീരുമാനിച്ചുവെന്നും മൂവി സ്ട്രീറ്റ് വക്താക്കള്‍ പറഞ്ഞു. തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയില്‍ രേവതി സമ്പത്തിനോട് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും പേജ് വക്താക്കള്‍ അറിയിച്ചു.
