Connect with us

നെഞ്ചും വിരിച്ചു നട്ടെല്ല് നിവർത്തി മുന്നോട്ട് നടന്ന മനുഷ്യൻ …അയാളെയാണ് നിങ്ങൾ കത്താത്ത ശൂ ശബ്ദമുള്ള ഓലപ്പടക്കം കാണിച്ചു പിപ്പിരി കാട്ടുന്നത്; ശരത് അപ്പാനി

News

ലക്ഷദ്വീപ് ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ പേരിൽ പൃഥ്വിരാജിനെതിരെ നടക്കുന്ന പ്രതിഷേധത്തിനെതിരെ നടൻ ശരത് അപ്പാനി. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

കൃത്യമായ കാഴ്ചപ്പാട്, രാഷ്ട്രീയം, അഭിപ്രായം എല്ലാം വ്യക്തമായി കൃത്യമായി പറയാൻ കുറച്ച് ഉറപ്പ് വേണമെന്നും അത് പൃഥ്വിക്കുണ്ടെന്നും ശരത് പറയുന്നു.

എന്നത്തേയും പോലെ അയാൾ സ്വസ്ഥമായി ശങ്കയില്ലാതെ ജീവിക്കും. ഇതൊന്നും, ഈ കാട്ടികൂട്ടുന്ന അക്കപ്പോരുകൾ ഒന്നും അയാളെ ബാധിക്കില്ല. കാരണം അയാളുടെ പേര് പൃഥ്വിരാജ് എന്നാണെന്നും ശരത് ഫേസ്ബുക്കിൽ കുറിച്ചു

ശരത് അപ്പാനിയുടെ ഫേസ്ബുക്ക് പോസ്റ്റ്

നിലപാടുകളിൽ വെള്ളം ചേർക്കാത്ത മനുഷ്യർ.. നമുക്ക് ചുറ്റിലും വളരെ കുറവാണ് അങ്ങനെ ഉള്ളവർ. കൃത്യമായ കാഴ്ചപ്പാട്, രാഷ്ട്രീയം, അഭിപ്രായം എല്ലാം വ്യക്തമായി കൃത്യമായി പറയാൻ കുറച്ച് ഉറപ്പ് വേണം. നല്ല ഒറിജിനൽ TMT നട്ടെല്ല് വേണം. മാധ്യമ സിൻഡിക്കേറ്റിന്റെ അമ്പേറ്റ് വാങ്ങിയിട്ടും ഫേസ്ബുക് വെട്ടുക്കിളികൂട്ടത്തിന്റെ കൊത്തേറ്റുവാങ്ങിയിട്ടും നെഞ്ചും വിരിച്ചു നട്ടെല്ല് നിവർത്തി മുന്നോട്ട് നടന്ന മനുഷ്യനാണ് അത്. അയാളെയാണ് നിങ്ങൾ കത്താത്ത ശൂ ശബ്ദമുള്ള ഓലപ്പടക്കം കാണിച്ചു പിപ്പിരി കാട്ടുന്നത്.. നിങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി അയാൾ എന്നത്തേയും പോലെ രാവിലെ എഴുന്നേൽക്കും കുളിക്കും പല്ല് തേക്കും സിനിമ കാണും ഫാമിലിയുമായി ചിലവഴിക്കും.. എന്നത്തേയും പോലെ അയാൾ സ്വസ്ഥമായി ശങ്കയില്ലാതെ ജീവിക്കും. ഇതൊന്നും, ഈ കാട്ടികൂട്ടുന്ന അക്കപോരുകൾ ഒന്നും അയ്യാളെ ബാധിക്കില്ല. കാരണം അയ്യാളുടെ പേര് പൃഥ്വിരാജ് എന്നാണ്.. സുകുമാരൻ മല്ലികാ മകൻ പൃഥ്വിരാജ്.. NB: നാട്ടുകാർ പൂജ്യം തന്നു മൂലക്കിരുത്തിയില്ലേ ഇനി എങ്കിലും വിഷവായും വച്ചു ചുമ്മാതിരുന്നൂടെ??? ഇഷ്ടല്ല്യാ??

More in News

Trending

Recent

To Top