Malayalam
വീരനെ തിരിച്ചുകിട്ടി; സന്തോഷം പങ്കുവെച്ച് അക്ഷയ്
വീരനെ തിരിച്ചുകിട്ടി; സന്തോഷം പങ്കുവെച്ച് അക്ഷയ്
തന്റെ വളർത്തുനായയെ കാണാനില്ലെന്നും കണ്ടെത്തുന്നവര്‍ക്ക് 20000 രൂപ പ്രതിഫലം പ്രഖ്യാപിച്ച് നടന് അക്ഷയ് രാധാകൃഷ്ണന് കഴിഞ്ഞ ദിവസം എത്തിയിരുന്നു. നായയുടെ ഫോട്ടോയും അടയാളങ്ങളും വച്ച് തയാറാക്കിയ പോസ്റ്റാണ് അക്ഷയ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്
ഇപ്പോള്‍ അക്ഷയ്ക്ക് വീരനെ തിരിച്ചു കിട്ടിയിരിക്കുകയാണ്. ആലുവ ഗ്യാരേജിന് സമീപത്തു നിന്നാണ് വീരനെ കണ്ടെത്തിയത്. കാലിന് ചെറിയ പരുക്കേറ്റിരിക്കുന്നതിനാല് നടക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. തുടര്‍ന്ന് വീരനെ ആശുപത്രിയില്‍ കാണിച്ച് ചികിത്സ നല്കി. അക്ഷയുടെ സുഹൃത്തുക്കള്‍ തന്നെയാണ് വീരനെ കണ്ടെത്തിയത്.
ഇന്ന് വീരന്റെ രണ്ടാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് വീരനെ കാണാതാകുന്നത്. പിറന്നാള്‍ ദിനത്തിന് മുന്‍പ് വീരനെ കണ്ടെത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അക്ഷയ്. വീരന് പിറന്നാള്‍ ആശംസിക്കുന്നതിന്റെ വീഡിയോയും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. വീരനെ കണ്ടെത്താന്‍ സഹായിച്ച എല്ലാവര്ക്കും നന്ദി പറയാനും താരം മറന്നില്ല.
