News
തമിഴ് നടൻ നിതീഷ് വീര അന്തരിച്ചു
തമിഴ് നടൻ നിതീഷ് വീര അന്തരിച്ചു
Published on
തമിഴ് നടൻ നിതീഷ് വീര അന്തരിച്ചു. നാൽപ്പത്തിയഞ്ച് വയസ്സായിരുന്നു. കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു.
പുതുപേട്ടയ്, കാല, വെണ്ണില കബഡി കുഴു, അസുരൻ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെയാണ് നിതീഷ് ശ്രദ്ധേയനായത്
രജനികാന്ത് ചിത്രം ‘കാലാ’യിലും ധനുഷ് ചിത്രം ‘അസുരനി’ലും താരം ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചത്. വിജയ് സേതുപതിയും ശ്രുതി ഹാസനും ഒന്നിക്കുന്ന ലാഭം എന്ന ചിത്രത്തിലും താരം ശ്രദ്ധേയമാകുന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
സഹതാരങ്ങളൊക്കെ നടൻ്റെ മരണത്തിൽ സോഷ്യൽ മീഡിയയിലൂടെ അനുശോചനങ്ങൾ രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്.
Continue Reading
You may also like...
Related Topics:news
