News
ബോളിവുഡ് തിരക്കഥാകൃത്ത് സുബോധ് ചോപ്ര അന്തരിച്ചു
ബോളിവുഡ് തിരക്കഥാകൃത്ത് സുബോധ് ചോപ്ര അന്തരിച്ചു
ബോളിവുഡ് തിരക്കഥാകൃത്ത് സുബോധ് ചോപ്ര അന്തരിച്ചു. 49 വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് വെള്ളിയാഴ്ചയായിരുന്നു മരണം. ഇമ്രാന് ഹാഷ്മിയുടെ മര്‍ഡര്‍, ഇര്ഫാന് ഖാനിന്റെ റോഗിലൂടെയും ശ്രദ്ധേയനാണ് സുബോധ് ചിപ്ര.
കഴിഞ്ഞ ആഴ്ചയാണ് സുബോധ് കോവിഡ് മുക്തനായത്. എന്നാല്‍ മെയ് പത്തിന് അവസ്ഥ മോശമാകുകയായിരുന്നു. ഓക്സിജന്‍ ലെവല്‍ താഴ്ന്നതിനെ തുടര്‍ന്ന് വീട്ടില്‍ ഓക്സിജന്‍ സിലിണ്ടര്‍ എത്തിച്ചു നല്കി. അതിനു പിന്നാലെ ശ്വാസം മുട്ട് അനുഭവപ്പെടുകയും ബ്ലഡ് പ്രഷര്‍ ഉയരുകയുമായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ബോളിവുഡ് ചിത്രങ്ങളില്‍ കൂടാതെ ഒരു മലയാളം ചിത്രവും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. വസുധ എന്ന ചിത്രമാണ് മലയാളത്തില്‍ ഒരുക്കിയത്. മുംബൈ നഗരമായിരുന്നു ചിത്രത്തിന്റെ പശ്ചാത്തലം. സുരേഷ് നായര്‍, ഗൗതമി നായര്‍, ഗൗരി നമ്ബ്യര്, ശ്വേത തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
