News
തമിഴ് നടൻ മാരൻ കൊവിഡ് ബാധിച്ച് മരിച്ചു
തമിഴ് നടൻ മാരൻ കൊവിഡ് ബാധിച്ച് മരിച്ചു
തമിഴ് നടൻ മാരൻ കൊവിഡ് ബാധിച്ചു മരിച്ചു. 48 വയസ്സായിരുന്നു. രണ്ട് ദിവസം മുമ്പാണ് കൊവിഡ് ബാധിച്ച് അദ്ദേഹത്തെ ചെങ്ങൽപേട്ട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചയാണ് മരണം സംഭവിച്ചത്.
ഗില്ലി, കുരുവി തുടങ്ങിയ സിനിമകളിലെ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ താരം കൂടിയാണ് മാരൻ. ഈ സിനിമകളിൽ വിജയ്യുടെ ഉറ്റ സുഹൃത്തായാണ് മാരൻ അഭിനയിച്ചിരുന്നത്. ഏറെ ശ്രദ്ധിക്കപ്പെട്ട പ്രകടനമായിരുന്നു ചിത്രങ്ങളിൽ മാരൻ കാഴ്ചവെച്ചിരുന്നത്.
ബോസ് എങ്കിര ഭാസ്കരൻ, തലൈനഗരം, ഡിഷ്യൂം, വേട്ടൈക്കാരൻ, കെജിഎഫ് ചാപ്റ്റർ 1 തുടങ്ങിയ സിനിമകളാണ് അദ്ദേഹം അഭിനയിച്ച മറ്റ് സിനിമകള്‍. ഹാസ്യ കഥാപാത്രമായും വില്ലൻ വേഷങ്ങളിലും അദ്ദേഹം തിളങ്ങിയിട്ടുണ്ട്.
നിരവധി തമിഴ് സിനിമാ താരങ്ങളും അണിയറപ്രവർത്തകരും ഈ വിയോഗത്തിൽ സോഷ്യൽമീഡിയയിലും മറ്റും ആദരാഞ്ജലി അർപ്പിച്ചിട്ടുണ്ട്.
അതേസമയം തമിഴ് നാട്ടിൽ കൊവിഡ് രണ്ടാം വരവിൽ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്നലെമാത്രം 29, 272 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
