Connect with us

സാന്ത്വനം സീരിയൽ ചിത്രീകരണം നിർത്തി, ഞെട്ടലോടെ പ്രേക്ഷകർ

serial

സാന്ത്വനം സീരിയൽ ചിത്രീകരണം നിർത്തി, ഞെട്ടലോടെ പ്രേക്ഷകർ

സാന്ത്വനം സീരിയൽ ചിത്രീകരണം നിർത്തി, ഞെട്ടലോടെ പ്രേക്ഷകർ

സംപ്രേഷണം ആരംഭിച്ച് വളരെ പെട്ടന്നുതന്നെ പ്രേക്ഷകരുടെ പ്രിയം നേടിയ പരമ്പരയാണ് ‘സാന്ത്വനം’. ജനപ്രിയ പരമ്പരയായിരുന്ന ‘വാനമ്പാടി’ക്കുശേഷം ചിപ്പി രഞ്ജിത്ത് കൂട്ട്കെട്ടിൽ ഒരുങ്ങിയ പരമ്പര പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ലിംഗ, പ്രായഭേദമന്യേ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ തരംഗമാകാന്‍ സാന്ത്വനത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരു കൂട്ടുകൂടുംബത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളെ ഒട്ടും കൃത്രിമത്വം ചേര്‍ക്കാതെ പ്രേക്ഷകരിലേക്കെത്തിക്കുന്നു എന്നതാണ് പരമ്പരയെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റാന്‍ കാരണം.

എന്നാൽ ഇപ്പോൾ ഇതാ സാന്ത്വനം സീരിയൽ അവസാനിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ സീരിയൽ, സിനിമാ ഷൂട്ടിംഗ് നിർത്തിവെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.

സാമൂഹിക അകലം പാലിച്ച് നടത്താൻ സാധിക്കാത്ത പ്രവർത്തനങ്ങൾ പരാമവധി ഒഴിവാക്കുന്നതാകും ഉചിതം. ഇക്കാരണം കൊണ്ടുതന്നെ സീരിയൽ, സിനിമ, ഡോക്യുമെന്ററി എന്നിവയുടെ ഔട്ട് ഡോർ, ഇൻഡോർ ഷൂട്ടുകൾ താത്കാലികമായി നിർത്തിവെക്കാൻ ബന്ധപ്പെട്ടവരോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു . ഇതിന് പിന്നാലെയാണ് സാന്ത്വനം സീരിയലിന്റെ ചിത്രീകരണം താൽക്കാലികമായി നിർത്തിവെച്ചത്

കോവിഡ് വ്യപനത്തിന്റെ ഈ പ്രേത്യേക സാഹചര്യത്തിൽ സാന്ത്വനം എന്ന നിങ്ങളുടെ പ്രിയപ്പെട്ട പരമ്പര ഇനി വരുന്ന കുറച്ച് ദിവസങ്ങളിൽ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതല്ല . ഉടൻ തന്നെ ‘സാന്ത്വനം എന്ന പരമ്പര നിങ്ങളുടെ സ്വീകരണ മുറിയിൽ മടങ്ങി എത്തുന്നതായിരിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട് ആരാധകരെ ഈ വാർത്ത ഏറെ നിരാശപ്പെടുത്തിയിരിക്കുകയാണ്

ചിപ്പി രഞ്ജിത് – രാജീവ് എന്നിവർ മുഖ്യ വേഷത്തിൽ എത്തുന്ന സാന്ത്വനം ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ആണ് ആരംഭിച്ചത്. തമിഴ് സീരിയൽ പാണ്ഡ്യൻ സ്റ്റോഴ്സിന്റെ മലയാളം പതിപ്പായ സീരിയൽ, ഒരു ചേട്ടത്തിയമ്മയും അനുജന്മാരും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കഥയാണ് പറയുന്നത്.

എന്നാൽ ,ഇപ്പോൾ സീരിയലിന്റെ പ്രധാന ആകർഷണം കഥാപാത്രങ്ങളായ ശിവന്റെയും അഞ്ജലിയുടെയും പ്രണയമാണ്. ശിവാജ്ഞലി എന്ന പേരിൽ ഒട്ടേറെ ഫാൻ പേജുകളാണ് ഈ കലിപ്പനും കാന്താരിക്കും സോഷ്യൽ മീഡിയയിൽ ഉള്ളത്. ഗോപിക അനിൽ , സജിൻ എന്നിവരാണ് ഈ കഥാപാത്രങ്ങളെ സീരിയലിൽ അവതരിപ്പിക്കുന്നത്.

സാന്ത്വനത്തിലെ ഓരോ അഭിനേതാക്കള്‍ക്കും സോഷ്യല്‍മീഡിയയില്‍ ഫാന്‍ ഗ്രൂപ്പുണ്ട്.സാന്ത്വനത്തിലെ മിക്കവാറും താരങ്ങളൊക്കെ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. അവര്‍ പങ്കുവെക്കുന്ന, സെറ്റിലെ വിശേഷങ്ങളൊക്കെ നിമിഷങ്ങള്‍കൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകാറുള്ളത്. മിക്ക സമയങ്ങളിലും ടിആര്‍പി റേറ്റിംഗില്‍ സാന്ത്വനം പരമ്പര മുന്നിൽ തന്നെയായായിരിക്കും

കുടുംബ പ്രേക്ഷകര്‍ക്ക് പുറമെ യുവാക്കളുടെയും ഇഷ്ട പരമ്പരയായി മാറി എന്നതാണ് മറ്റൊരു പ്രത്യേകത
തങ്ങളും സാന്ത്വനത്തിന്റെ അഡിക്ടുകളാണെന്ന് പറഞ്ഞ് ടിക് ടോക് പ്ലാറ്റ്‌ഫോമിലൂടെ മലയാളികള്‍ പരിചയപ്പെട്ട ഫുക്രുവും എത്തിയിരുന്നു

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഫുക്രുവിന്റെ ഇന്‍സ്റ്റഗ്രാം റീല്‍ വീഡിയോയിലൂടെയാണ് താനും കൂട്ടകാരും സാന്ത്വനത്തിന്റെ സ്ഥിരം കാഴ്ച്ചക്കാരാണെന്ന് പറഞ്ഞത്. ഇരുന്നും കിടന്നും സാന്ത്വനം കാണുന്ന ഫുക്രുവും കൂട്ടുകാരുമാണ് വീഡിയോയിലുള്ളത്. നിരവധി ചെറുപ്പക്കാരാണ് വീഡിയോയ്ക്ക് കമന്റുമായെത്തിയിരിക്കുന്നത്. എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത് തങ്ങളും സാന്ത്വനം അഡിക്ടുകളാണെന്നാണ്. ഇത്രയധികം ചെറുപ്പക്കാര്‍ കണ്ട മറ്റ് പരമ്പര മലയാളത്തില്‍ ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്.

More in serial

Trending

Recent

To Top