Connect with us

പാടാത്ത പൈങ്കിളിയിൽ ദേവയ്ക്ക് പകരം എത്തുന്നത് ആ നടനോ? സോഷ്യൽ മീഡിയയിൽ ചർച്ച സജീവം, ചങ്ക് തകർന്ന് പ്രേക്ഷകർ

serial

പാടാത്ത പൈങ്കിളിയിൽ ദേവയ്ക്ക് പകരം എത്തുന്നത് ആ നടനോ? സോഷ്യൽ മീഡിയയിൽ ചർച്ച സജീവം, ചങ്ക് തകർന്ന് പ്രേക്ഷകർ

പാടാത്ത പൈങ്കിളിയിൽ ദേവയ്ക്ക് പകരം എത്തുന്നത് ആ നടനോ? സോഷ്യൽ മീഡിയയിൽ ചർച്ച സജീവം, ചങ്ക് തകർന്ന് പ്രേക്ഷകർ

പാടാത്ത പൈങ്കിളി സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് സൂരജ് സണ്‍. ടിക് ടോക് വീഡിയോസിലൂടെ ശ്രദ്ധേയനായ താരം പാടാത്ത പൈങ്കിളി സീരിയലിലെ ദേവന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസമായി സീരിയലില്‍ ദേവനെ കാണാതെ വന്നതിന്റെ നിരാശയിലായിരുന്നു പ്രേക്ഷകര്‍. ഇതോടെ സൂരജ് സീരിയലില്‍ നിന്ന് പിന്മാറിയോ എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങി. ദേവന്‍ വേഗം തിരികെ വരണമെന്ന ആവശ്യവുമായി ആരാധകര്‍ സൂരജിന്റെ സോഷ്യല്‍ മീഡിയ പേജുകളിലും എത്തി.

ഇതിനിടയിൽ നൂറു ചർച്ചകൾ ആണ് സോഷ്യൽ മീഡിയ വഴി നടക്കുന്നത്. പരമ്പരയിൽ പുതിയ ദേവയായി എത്തുന്നത് നടൻ ശ്രീനിഷാണെന്നാണ് ഒരു കൂട്ടർ പറയുന്നത്. എന്നാൽ അതിനുള്ള സാധ്യത ഇല്ലെന്നാണ് മറുപക്ഷത്തിന്റെ വാദം

മാത്രമല്ല കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഇനി വരും ദിനങ്ങളിൽ സീരിയൽ സംപ്രേക്ഷണം ഉണ്ടാകുമോ എന്നുള്ള അഭിപ്രായങ്ങളും സോഷ്യൽ മീഡിയ വഴി ഉയരുന്നുണ്ട്. എന്ത് തന്നെ ആയാലും ഒദ്യോഗികമായി ഇത് സംബന്ധിക്കുന്ന ഒരു അറിയിപ്പും ഇത് വരെ സീരിയൽ സംഘാടകരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

ആരോഗ്യപരമായ കാരണങ്ങൾ കൊണ്ടാണ് സൂരജ് പരമ്പരയിൽ നിന്ന് വിട്ട് നിൽക്കുന്നതെന്നാണ് സൂരജുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറയുന്നത്

അതിനിടെ കഴിഞ്ഞ ദിവസം ​തന്റെ പ്രതികരണം അറിയിച്ച് കൊണ്ട് സൂരജ് എത്തിയിരുന്നു. എല്ലാവരും ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറയാൻ എനിക്ക് കുറച്ച് സമയം ആവശ്യമാണ് എന്ന് കഴിഞ്ഞദിവസം സൂരജ് പറഞ്ഞിരുന്നു. ആ സമയം എനിക്ക് തരണം നിങ്ങൾ നിങ്ങളുടെ ചോദ്യം ഞാൻ കാണാതെ പോകുന്നതല്ല. യൂട്യൂബ് ചാനലിലെ വീഡിയോയ്ക്ക് നൽകിയ കമന്റിലൂടെയാണ് സൂരജ് ഇപ്രകാരം പറഞ്ഞത്

More in serial

Trending

Recent

To Top