News
നടി പൂജ ഹെഗ്ഡെയ്ക്ക് കോവിഡ്
നടി പൂജ ഹെഗ്ഡെയ്ക്ക് കോവിഡ്
Published on
തെന്നിന്ത്യന്‍ നടി പൂജ ഹെഗ്ഡെയ്ക്ക് കോവിഡ് സ്ഥിതീകരിച്ചു. താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ഇന്നലെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്
താനുമായി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സമ്പർക്കത്തിലുണ്ടായവർ പരിശോധനയ്ക്ക് വിധേയരാകണമെന്നും എല്ലാവരും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും പൂജ കുറിച്ചു.
പ്രഭാസ് നായകനാകുന്ന രാധേ ശ്യാം ആണ് പൂജ ഹെഗ്ഡെയുടെ പുറത്തിറങ്ങാനുള്ള ചിത്രം. ഏറെ നാളുകള്‍ക്ക് ശേഷം പ്രഭാസ് അഭിനയിക്കുന്ന റൊമാന്റിക് ചിത്രമാണ് രാധേശ്യാം. അഖില്‍ അക്കിനേനി നായകനാകുന്ന മോസ്റ്റ് എലിജിബിള്‍ ബാച്ചിലറിലും പൂജയാണ് നായിക.
2012ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ മുഗമുദി യിലൂടെയാണ് പൂജ അഭിനയരംഗത്തേക്ക് കടന്നത്. തുടര്‍ന്ന് തെലുങ്ക് ചിത്രങ്ങളായ ഓക ലൈല കോസം, മുകുന്ദ എന്നിവയില്‍ അഭിനയിച്ചു.
Continue Reading
You may also like...
Related Topics:news
