Connect with us

കോവിഡ് വാക്സിനെതിരെ വ്യാജപ്രചാരണം നടത്തിയ തമിഴ് നടൻ മൻസൂർ അലി ഖാന് പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി

News

കോവിഡ് വാക്സിനെതിരെ വ്യാജപ്രചാരണം നടത്തിയ തമിഴ് നടൻ മൻസൂർ അലി ഖാന് പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി

കോവിഡ് വാക്സിനെതിരെ വ്യാജപ്രചാരണം നടത്തിയ തമിഴ് നടൻ മൻസൂർ അലി ഖാന് പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി

കോവിഡ് വാക്സിനെതിരെ വ്യാജപ്രചാരണം നടത്തിയ തമിഴ് നടൻ മൻസൂർ അലി ഖാന് രണ്ട് ലക്ഷം രൂപ പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി. കോവിഷീൽഡ് വാക്സിൻ വാങ്ങാനായി രണ്ട് ലക്ഷം രൂപ തമിഴ്നാട് ആരോഗ്യവകുപ്പിൽ അടയ്ക്കാനാണ് ഉത്തരവായിരിക്കുന്നത്. കേസിൽ മൻസൂർ മുന്നോട്ട് വച്ച മുൻകൂർ ജാമ്യാപേക്ഷ ഈ വ്യവസ്ഥയിൽ താരത്തിന് അനുവദിച്ചു നൽകി.

കോവിഡ് വാക്സിനെടുത്ത നടൻ വിവേകിന്റെ മരണത്തെത്തുടർന്ന് നടത്തിയ പരാമർശമാണ് കേസിന് അടിസ്ഥാനം.

വാക്സിനെടുത്തതാണ് വിവേകിന്റെ മരണത്തിന് കാരണമെന്നായിരുന്നു മൻസൂർ അലിഖാന്റെ ആരോപണം. ബി.ജെ.പി. നേതാവ് രാജശേഖരൻ ചെന്നൈ പോലീസ് കമ്മിഷണർക്കു പരാതി നൽകിയിരുന്നു.

ചെന്നൈ കോർപ്പറേഷൻ കമ്മിഷണർ നൽകിയ പരാതിയിൽ വടപളനി പോലീസ് മൻസൂർ അലിഖാനെതിരേ കേസെടുത്തിരുന്നു.

കോവിഡ് വാക്സിനെതിരേ ഒരു പരാമർശവും നടത്തിയിട്ടില്ലെന്നും നിർബന്ധപൂർവം വാക്സിനെടുപ്പിക്കുന്നതിനെ എതിർക്കുകയാണ് ചെയ്തതെന്നും മൻസൂർ അലിഖാൻ ജാമ്യാപേക്ഷയിൽ ബോധിപ്പിച്ചു.

More in News

Trending

Recent

To Top