വെറുതെ കിടന്നുകൊണ്ട് ഭക്ഷണം കഴിക്കാന്‍ എല്ലാവര്ക്കും ഭാഗ്യം ഉണ്ടാവണമെന്നില്ല; സുരക്ഷിതയും ആരോഗ്യവതിയുമായി ഇരിക്കൂ, പരിഹസിച്ച യുവതിക്ക് അഭിഷേകിന്റെ കിടിലൻ മറുപടി

കോവിഡ് സ്ഥിരീകരിച്ചതോടെ മുംബൈയിലെ നാനാവദി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ബോളിവുഡ് താരം അമിതാഭ് ബച്ചനും മകനും നടനുമായ അഭിഷേക് ബച്ചനും. എന്നാല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ താരത്തെ പരിഹാസിച്ചു ഒരു യുവതി.
അഭിഷേക് അതിനു നല്കിയ മറുപടിയ്ക്ക് സോഷ്യല്‍ മീഡിയയുടെ കയ്യടി. കഴിഞ്ഞ ദിവസം താരം തന്റെ പുതിയ വെബ് സീരീസ് ബ്രീത്ത് ഇന്‍ടു ദി ഷാഡോസിനെക്കുറിച്ചുള്ള ട്വീറ്റ് പങ്കുവെച്ചിരുന്നു. ഇതിന് താഴെയാണ് താരത്തെ പരിഹസിച്ചുകൊണ്ടുള്ള കമന്റ് എത്തിയത്. ‘അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയല്ലേ,
എന്നാല്പിന്നെയും പരുളിന്റെ പരിഹാസം എത്തി.’ വേഗം രോഗമുക്തി നേടൂ സാര്‍, വെറുതെ കിടന്നുകൊണ്ട് ഭക്ഷണം കഴിക്കാന്‍ എല്ലാവര്ക്കും ഭാഗ്യം ഉണ്ടാവണമെന്നില്ല’- അവര്‍ പറഞ്ഞു. താനും കുടുംബവും ഇപ്പോള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് വ്യക്തമാക്കുന്നതായിരുന്നു താരത്തിന്റെ മറുപടി. ഞങ്ങള്‍ ഇപ്പോള്‍ കടന്നുപോകുന്ന അനുഭവം നിങ്ങള്‍ക്ക് ഒരിക്കലും ഉണ്ടാവാതിരിക്കട്ടേ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
സുരക്ഷിതയും ആരോഗ്യവതിയുമായി ഇരിക്കൂ, നിങ്ങളുടെ ആശംസയ്ക്ക് നന്ദി- താരം കുറിച്ചു. പരിഹാസത്തിനും മാന്യമായി മറുപടി നല്കിയ അഭിഷേകിനെ പ്രശംസിച്ചുകൊണ്ട് ആരാധകര്‍ രംഗത്തെത്തി.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...