News
സിനിമയുടെ ഷൂട്ടിങ്ങ് തടഞ്ഞിട്ടും പ്രതികരിക്കാത്ത എല്ലാ സിനിമാ സംഘടനകളുടെയും മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പുന്നു..
സിനിമയുടെ ഷൂട്ടിങ്ങ് തടഞ്ഞിട്ടും പ്രതികരിക്കാത്ത എല്ലാ സിനിമാ സംഘടനകളുടെയും മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പുന്നു..
പാലക്കാട് ക്ഷേത്ര പരിസരത്ത് സിനിമാ ഷൂട്ടിംഗ് തടഞ്ഞ സംഭവത്തില്‍ സിനിമ സംഘടനകള്‍ക്ക് നേരെ വിമര്‍ശനവുമായി നടന് ഹരീഷ് പേരടി. ഒരു സിനിമയുടെ ചിത്രീകരണത്തിന് തടസ്സം നേരിട്ടിട്ടു പോലും അതിനെതിരെ പ്രതികരിക്കാത്ത സിനിമ സംഘടനകളുടെ മുഖത്തേക്ക് താന്‍ കാര്‍ക്കിച്ച് തുപ്പുന്നുവെന്നാണ് ഹരീഷ് പേരടി പറയുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് നടന്റെ പ്രതികരണം.
കേരളത്തില്‍ ഒരു മലയാള സിനിമയുടെ ഷൂട്ടിങ്ങ് തടഞ്ഞിട്ടും പ്രതികരിക്കാത്ത എല്ലാ സിനിമാ സംഘടനകളുടെയും മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പുന്നു…ക്ര തുഫു…
പാലക്കാട് കടമ്പഴിപ്പുറം വായില്ലാക്കുന്ന് ക്ഷേത്രമതില്‍ക്കെട്ടിന് സമീപം നടന്നു കൊണ്ടിരുന്ന ‘നീയാംനദി’ എന്ന സിനിമയുടെ ചിത്രീകരണം ഒരുസംഘം ആളുകള്‍ എത്തി തടഞ്ഞിരുന്നു.
സെറ്റിലെത്തി സിനിമയുടെ കഥ വിശദീകരിക്കാന്‍ ആവശ്യപ്പെട്ട ഇവര്‍, സിനിമയില്‍ ഹിന്ദു -മുസ്ലിം പ്രണയം ഉണ്ടെന്ന് പറഞ്ഞായിരുന്നു ആക്രമണം നടത്തിയത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
സിനിമ ഷൂട്ട് ചെയ്യുവാന്‍ ക്ഷേത്ര അധികൃതരുടെ അനുമതി വാങ്ങിയിരുന്നു. അനുമതിയില്ലാതെ ചിത്രീകരണം നടത്തിയതിനാലാണ് തടഞ്ഞതെന്നും പാകിസ്ഥാനിന്റെ ഉള്‍പ്പടെയുളള കൊടികള്‍ ക്ഷേത്രമുറ്റത്ത് കയറ്റിയതിനേയാണ് തടഞ്ഞയെന്നും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.
വിഷയത്തില്‍ കടമ്പഴിപ്പുറം സ്വദേശികളായ ശ്രീജിത്, സുബ്രഹ്മണ്യന്, ബാബു, സച്ചിദാനന്ദന്, ശബരീഷ് എന്നിവരെ അറസ്റ്റ് ചെയ്തു. സംഘര്‍ഷമുണ്ടാക്കള്‍, മര്‍ദ്ദനം, വസ്തുക്കള്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ‘നീയാം നദി’ എന്ന സിനിമയുടെ കഥാകൃത്ത് സല്മാന് ഫാരിസ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ആഷിഖ് ഷിനു സല്‍മാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.