അഞ്ചുദിവസമായി തലശ്ശേരിയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേള അവസാനിച്ചു. 40 രാജ്യങ്ങളില്‍നിന്നുളള 80 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശപ്പിച്ചത്. ആറ് തിയേറ്ററുകളിലായിരുന്നു സിനിമ പ്രദർപ്പിച്ചത്
ഡോണ്‍ പാലത്തറ സംവിധാനംചെയ്ത ‘ സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ ആയിരുന്നു ശനിയാഴ്ചത്തെ മുഖ്യ ആകര്‍ഷണം. നിറഞ്ഞ സദസ്സിലായിരുന്നു പ്രദര്‍ശനം. മലയാളത്തിലുള്ള ‘ ലവ് ‘, ‘ കപ്പേള ‘ എന്നിവയും ശനിയാഴ്ച തിരശ്ശീലയിലെത്തി. രണ്ടാം പ്രദര്‍ശനമായിരുന്ന ചിത്രങ്ങള്‍ക്കും കാണികളുണ്ടായിരുന്നു. ചലച്ചിത്രമേളയുടെ മൂന്നാംപതിപ്പ് വിജയമാക്കിയ തലശ്ശേരിക്ക് സാംസ്കാരികമേഖലയുടെ നന്ദി. മേളയെ വിജയിപ്പിച്ച എല്ലാവര്ക്കും മന്ത്രി എ.കെ.ബാലന് നന്ദിയറിയിച്ചു. തലശ്ശേരിയുടെ സാംസ്കാരിക ഭൂപടത്തിലേക്ക് ഐ.എഫ്.എഫ്.കെ.യെ അടയാളപ്പെടുത്തിയ സര്‍ക്കാരിനും അക്കാദമിക്കും മേളയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചവര്‍ക്കും സംഘാടകസമിതി ചെയര്മാന് എ.എന്‍.ഷംസീര്‍ എം.എല്‍.എ.യും നന്ദിപറഞ്ഞു. ഇനി മേളയുടെ നാലാംപതിപ്പ് മാര്‍ച്ച് ഒന്നുമുതല്‍ അഞ്ചുവരെ പാലക്കാട്ട് നടക്കും.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...