News
സംവിധായകന് രാജമൗലിക്ക് കൊവിഡ്
സംവിധായകന് രാജമൗലിക്ക് കൊവിഡ്
പ്രശസ്ത സംവിധായകന് എസ്.എസ് രാജമൗലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെ രാജമൗലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കുടുംബാംഗങ്ങള്‍ക്കും കൊവിഡ് പോസിറ്റീവാണെന്ന് അദേഹം അറിയിച്ചു. രോഗമുക്തി നേടിയാല്‍ പ്ലാസ്മ ദാനം ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
“എനിക്കും കുടുംബാംഗങ്ങള്‍ക്കും കുറച്ചു ദിവസങ്ങള്‍ക്ക് മുമ്ബ് ചെറിയ പനി വന്നു. പനി ക്രമേന കുറഞ്ഞു എങ്കിലും ഞങ്ങള്‍ പരിശോധന നടത്തി. റിസല്‍ട്ട് വന്നപ്പോള്‍ കൊവിഡ് പോസിറ്റീവാണ്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഞങ്ങള്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണ്. ഞങ്ങള്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ല. വലിയ പ്രശ്നങ്ങള്‍ ഇല്ല. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ പാലിക്കുന്നുണ്ട്. പ്ലാസ്മ ദാനം ചെയ്യാന്‍ ആന്റിബോഡി ഡെവലപ്പ് ആവാന്‍ ഞങ്ങള്‍ കാത്തു നില്‍ക്കുകയാണ്.” എന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ബാഹുബലി ചിത്രങ്ങളിലൂടെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാള്‍ എന്ന നേട്ടം അദ്ദേഹം കരസ്ഥമാക്കിയയാളാണ് രാജമൗലി.
