Connect with us

സെയ്ഫ് അലി ഖാന്റെ വെബ് സീരീസിനെതിരെ ബിജെപി എം‌എൽ‌എ രാം കടം!

Bollywood

സെയ്ഫ് അലി ഖാന്റെ വെബ് സീരീസിനെതിരെ ബിജെപി എം‌എൽ‌എ രാം കടം!

സെയ്ഫ് അലി ഖാന്റെ വെബ് സീരീസിനെതിരെ ബിജെപി എം‌എൽ‌എ രാം കടം!

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ അടുത്തിടെയായി വിവാദങ്ങളുടെ കടലിൽ മുങ്ങി താഴുകയാണല്ലോയെന്നാണ് ആരാധകർ വിഷമത്തോടെ ചോദിക്കുന്നത്. നിലവിൽ സെയ്ഫ് അലി ഖാൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആമസോൺ പ്രൈം വെബ് സീരീസായ താണ്ഡവിനെതിരെ രൂക്ഷമായി വിമർശിച്ച് കൊണ്ട് ഒരു ബിജെപി നേതാവ് രംഗത്തെത്തിയിരിക്കുകയാണ്.

സെയ്ഫിന്റെ സീരിസിൽ ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുവെന്നാണ് ബിജെപി നേതാവ് രാം കദമിന്റെ പ്രധാന ആരോപണം. മാപ്പ് പറയാതെ സെയ്ഫ് അലി ഖാനെ വെറുതെ വിടില്ലെന്നാണ് രാംകദം പറയുന്നത്.ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നതാണ് സീരീസെന്നും ശിവനെ കളിയാക്കുന്ന രംഗം സീരീസിൽ നിന്ന് മാറ്റണമെന്നുമുള്ള വാശിയിലാണ് ബിജെപി നേതാവ്. സംവിധായകൻ അലി അബ്ബാസ് സഫർ താൻ പറയുന്നത് അനുസരിച്ചില്ലെങ്കിൽ ഈ സീരീസ് ബഹിഷ്കരിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ് രാംകദം.

എന്തായാലും സംഭവത്തിൽ പൊലീസിൽ പരാതിപ്പെടാനാണ് രാം കദമിന്റെ തീരുമാനം. ജനുവരി15 മുതലാണ് ആമസോൺ പ്രൈമിന്റെ ഒറിജിനൽ സീരീസായ താണ്ഡവ് സ്ട്രീമിംഗ് ആരംഭിച്ചത്.സെയ്ഫ് അലി ഖാന് പുറമേ ഡിംപിൾ കപാടിയ, തിഗ്മാൻഷു ദൂലിയ, മുഹമ്മദ് സീഷാൻ അയ്യൂബ്, സുനിൽ ഗ്രോവർ, കുമുദ് മിശ്ര, കൃതിക കമ്ര തുടങ്ങിയ താരങ്ങളാണ് സീരീസിൽ അഭിനയിച്ചിരിക്കുന്നത്. 9 എപ്പിസോഡുകളുള്ളതാണ് സീരീസ്. ഇന്ത്യൻ രാഷ്ട്രീയവും, സമകാലിക സാമൂഹിക അവസ്ഥയും പ്രമേയമാക്കിയാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. ലോക് സഭ ഇലക്ഷന് ശേഷമുള്ള സമയമാണ് സീരീസിൻ്റെ തുടക്കം. അടുത്തിടെ കൊവിഡ് പശ്ചാത്തലം വകവെക്കാതെ ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ തന്‍റെ പ്രതിഫലത്തില്‍ വന്‍ വര്‍ധന വരുത്തിയതായി റിപ്പോര്‍ട്ടുകൾ പുറത്ത് വന്നിരുന്നു.

മലയാളവും തമിഴുമുള്‍പ്പെടെ പല ഇന്‍ഡസ്ട്രികളിലും കൊവിഡ് പശ്ചാത്തലത്തില്‍ പ്രതിഫലം കുറയ്ക്കാന്‍ താരങ്ങള്‍ നിര്‍ബന്ധിതരായ സാഹചര്യമുണ്ടായിരുന്നു. ചിലര്‍ സ്വമേധയ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറായി മുന്നോട്ടുവന്നപ്പോള്‍ മറ്റു ചിലര്‍ നിര്‍മ്മാതാക്കളുടെ അഭ്യര്‍ഥന പ്രകാരം അതിനു തയ്യാറാവുകയായിരുന്നു. എന്നാല്‍ സെയ്ഫ് അലി ഖാന്‍ മുന്‍പ് വാങ്ങിയിരുന്നതില്‍ നിന്നും മൂന്നിരട്ടിയിലേറെ വര്‍ധനവാണ് പ്രതിഫലത്തില്‍ വരുത്തിയിരിക്കുന്നതെന്നാണ് ‘മിഡ് ഡേ’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2020 ലെ ബോക്സ് ഓഫീസില്‍ തുടര്‍ പരാജയങ്ങളായിരുന്നു സെയ്ഫ് അലി ഖാന്‍ ചിത്രങ്ങള്‍. എന്നാല്‍ കഴിഞ്ഞ വര്‍ഷം ആദ്യമെത്തിയ ‘തനാജി: ദി അണ്‍സംഗ് വാരിയര്‍’ എന്ന ചിത്രം 2020 ലെ ഏറ്റവും വലിയ ബോളിവുഡ് ഹിറ്റുകളില്‍ ഒന്നായി. സെയ്ഫിന്‍റെ പ്രകടനമായിരുന്നു ചിത്രത്തിന്‍റെ ഹൈലൈറ്റുകളില്‍ ഒന്ന്. പിന്നാലെയെത്തിയ ‘ജവാനി ജാനെമന്‍’ എന്ന ചിത്രം ഒരു ആവറേജ് വിജയവുമായിരുന്നു. ബോളിവുഡ് ചലച്ചിത്രനടന്മാരിൽ ശ്രദ്ധേയനായ സൈഫ് അലി ഖാൻ, 1970, ഓഗസ്റ്റ് 16-ന് ന്യൂ ഡെൽഹിയിലാണ് ജനിച്ചത്.

1992-ൽ പുറത്തിറങ്ങിയ പരമ്പര എന്ന സിനിമയാണ് ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം. 1994-ൽ പുറത്തിറങ്ങിയ മേ ഖിലാഡി തു അനാഡി എന്ന സിനിമയും യേ ദില്ലഗി എന്ന സിനിമയും ഇദ്ദേഹത്തിന്റെ കരിയറിലെ വലിയ ബ്രേക്ക് ആയി. തൊണ്ണൂറുകളിൽ പിന്നീട് ഇറങ്ങിയ ഇദ്ദേഹത്തിന്റെ പല ചിത്രങ്ങളും പരാജയം രുചിച്ചു. 2001-ൽ പുറത്തിറങ്ങിയ ദിൽ ചാഹ്താ ഹൈ എന്ന സിനിമ ഇദ്ദേഹത്തിനു പുതിയ ജീവൻ നൽകി. 2003-ൽ പുറത്തിറങ്ങിയ നിഖിൽ അദ്വാനിയുടെ ചിത്രം കൽ ഹോ ന ഹോ, ഇദ്ദേഹത്തിന്റെ അഭിനയശേഷിയുടെ തെളിവായി. ഈ സിനിമയിലെ അഭിനയം ഇദ്ദേഹത്തിന് മികച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡും നേടിക്കൊടുത്തു. അതിനടുത്ത വർഷം പുറത്തിറങ്ങിയ ഹും തും എന്ന ചിത്രത്തിലെ അഭിനയത്തിനു ഇദ്ദേഹത്തിനു മികച്ച നടനുള്ള ദേശീയ അവാർഡും ലഭിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ സലാം നമസ്തേ (2005), പരിണീത (2005), ഓംകാര (2006), താ രാ രം പം (2007) എന്നീ സിനിമകളും വാണിജ്യപരമായി വിജയം നേടിയ ചിത്രങ്ങളാണ്.സോഹ അലി ഖാനും ശാബ അലി ഖാനും ഇദ്ദേഹത്തിന്റെ സഹോരിമാരാണ്.

Continue Reading
You may also like...

More in Bollywood

Trending

Recent

To Top