Malayalam Breaking News
ബ്രിട്ടനില്‍ നിന്ന് നാട്ടിലെത്തിയ നടി ലെനയ്ക്ക് കൊവിഡ്
ബ്രിട്ടനില്‍ നിന്ന് നാട്ടിലെത്തിയ നടി ലെനയ്ക്ക് കൊവിഡ്
Published on
സിനിമാ ചിത്രീകരണത്തിനു ശേഷം ബ്രിട്ടനിൽനിന്നു തിരിച്ചെത്തിയ ചലച്ചിത്ര താരം ലെനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ താരത്തിന് അവിടെ നടത്തിയ ആർടി പിസിആർ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. കേരളത്തിലേക്കുളള കണക്ടിങ് ഫ്ലൈറ്റിൽ കയറുന്നതിനു വേണ്ടിയായിരുന്നു താരം ബെംഗളൂരുവിൽ ഇറങ്ങിയത്.
ബെംഗളൂരു മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രോമ കെയർ സെന്ററിൽ ഐസൊലേഷനിലാണ് നടി. പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന പരിശോധനയുടെ ഫലം വന്നാലേ കോവിഡിന്റെ പുതിയ വകഭേദമാണോ ഇതെന്ന് അറിയാൻ സാധിക്കുകയുള്ളു
ലെനയ്ക്കൊപ്പം മലയാളി താരം നിമിഷ സജയനും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രിട്ടനില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധന നടത്തുന്നുണ്ട്.
Continue Reading
You may also like...
Related Topics:Lena
