News
സിനിമാ സീരിയൽ താരം ജെസീക്ക കുഴഞ്ഞുവീണു മരിച്ചു
സിനിമാ സീരിയൽ താരം ജെസീക്ക കുഴഞ്ഞുവീണു മരിച്ചു
സിനിമാ സീരിയൽ താരം ജെസീക്ക കാംപെൽ കുഴഞ്ഞുവീണു മരിച്ചു. 38 വയസ്സായിരുന്നു. അമേരിക്കയിലെ പോര്‍ട്ട്ലാന്റിൽ വെച്ചായിരുന്നു അന്ത്യം . വീട്ടിലെ കുളിമുറിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഒലിവർ എന്ന പത്ത് വയസ്സുള്ള ഒരു മകനുണ്ട്
1999ൽ പുറത്തിറങ്ങിയ ഇലക്ഷൻ എന്ന സിനിമയിലൂടെയാണ് ജെസീക്ക ശ്രദ്ധേയയായത്. പിന്നീട് ഫ്രീക്ക്സ് ആൻഡ് ജീക്ക്സ് എന്ന ടിവിഷോയിലൂടേയും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡാഡ്സ് ഡേ, ജങ്ക്, ദി സേഫ്റ്റി ഓഫ് ഒബ്ജക്ട്, ഓൾമോസ്റ്റ് ഫേമസ് തുടങ്ങിയവയാണ് ജെസീക്ക അഭിനയിച്ച മറ്റ് സിനിമകള്‍. നേച്വറോപതിക് പ്രാക്ടീഷണർ കൂടിയായിരുന്നു താരം.
നടി റീസ് വീതെർസ്പൂണിനോടൊപ്പമായിരുന്നു ജെസീക്ക ഇലക്ഷനിൽ അഭിനയിച്ചിരുന്നത്. ജെസീക്കയുടെ മരണത്തിൽ റീസ് അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്..
ഇത് കേട്ട് ഹൃദയം തകര്‍ന്നുപോയി, ഇലക്ഷനിൽ ജെസീക്കയോടൊപ്പമുള്ള അഭിനയം ഏറെ സന്തോഷം നൽകിയതായിരുന്നു. ജെസീക്കയുടെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും എന്റെ സ്നേഹാന്വേഷണങ്ങൾ അറിയിക്കുന്നു
