News
ആരെയും അറിയിക്കാൻ സാധിച്ചില്ല ലോക്ക്ഡൗണിൽ അത് സംഭവിച്ചു എന്നാൽ പിന്നീട് നടന്നത്….
ആരെയും അറിയിക്കാൻ സാധിച്ചില്ല ലോക്ക്ഡൗണിൽ അത് സംഭവിച്ചു എന്നാൽ പിന്നീട് നടന്നത്….
അഞ്ജു അരവിന്ദ്! പ്രേക്ഷകർക്ക് മറക്കാൻ കഴിയാത്ത ഒരു മുഖം. സിനിമയിലും സീരിയലുകളിലും തിളങ്ങി നിന്ന അപൂർവം ചില നായികമാരിൽ ഒരാളാണ് അഞ്ജു. മലയാളം, തമിഴ്, കന്നഡ ഭാഷാചിത്രങ്ങളിൽ തിളങ്ങിയ അഞ്ജുവിന്റെ ‘ദോസ്തിലെയും’ അഴകിയ രാവണൻ, സ്വപ്നലോകത്തെ ബാലഭാസ്കർ, കല്യാണപ്പിറ്റേന്ന് തുടങ്ങിയ സിനിമളിലെ പ്രകടനങ്ങളും മലയാള ചലച്ചിത്ര പ്രേക്ഷകർ മറക്കാനിടയില്ല.
സിനിമയിൽ മാത്രമല്ല ഒരുപിടി നല്ല മലയാളം സീരിയലുകളിലും താരം തിളങ്ങിയിട്ടുണ്ട്. അഭിനയത്രി ആയും നര്‍ത്തകി ആയും പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ അഞ്ജുവിനെ കുറിച്ച് ഇടയ്ക്ക് ഒരു വിവരവും ഇല്ലാതിരുന്നു. ഏതാണ്ട് ഇരുപത് വര്‍ഷത്തോളം അഞ്ജു കാമറയ്ക്ക് മുമ്പില്‍ നിന്നും മാറിനിന്നിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് അഞ്ജു വീണ്ടും സ്ക്രീനില്‍ എത്തുന്നത്.
നടന് കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ അഞ്ജുവും ഉൾപ്പെട്ടിരുന്നു. കലാഭവന്‍ മണി മരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ പാഡിയിൽ അഞ്ജു അരവിന്ദും ഉണ്ടായിരുന്നുവെന്നായിരുന്നു വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ സംഭവത്തിലെ ആള് താനല്ലെന്നും മണിച്ചേട്ടനുമായി നല്ലൊരു സൗഹൃദ ബന്ധമാണുള്ളതെന്നും താരം വ്യക്തമാക്കി രംഗത്തും വന്നിരുന്നു.
ലോക്ക്ഡൗണ്‍ കാലമായപ്പോള്‍ സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ അഞ്ജു ആരംഭിച്ചിരുന്നു. പാചക വീഡിയോകളും മറ്റുമായി നിറഞ്ഞ് നിന്ന അഞ്ജു നിരവധി ആരാധകരെ സ്വന്തമാക്കി. ഒരു രസത്തിനാണ് യൂട്യൂബ് ചാനല്‍ ആരംഭിച്ചതെന്ന് പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ അഞ്ജു പറഞ്ഞു.
അഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ,
‘ഫുഡി ബഡ്ഡി എന്ന പേരിലുള്ള യൂട്യൂബ് ചാനല്‍ ലോക്ഡൗണ്‍ സമയത്താണ് തുടങ്ങിയത്. എല്ലാ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ ആ 21 ദിവസങ്ങളില്‍ വ്യത്യസ്തമായ 21 വിഭവങ്ങള്‍ അവതരിപ്പിക്കാമെന്ന് കരുതിയാണ് ചാനല്‍ ആരംഭിച്ചത്. ലോക്ഡൗണ്‍ കഴിഞ്ഞ് തിരക്കുകളിലേക്ക് തിരികേ പോകാമെന്ന് വിചാരിച്ചു. പക്ഷേ ആ ഒരു മാസം കൊണ്ട് തന്നെ നല്ല പ്രതികരണങ്ങള്‍ ലഭിച്ചപ്പോള്‍ യൂട്യൂബ് ചാനല്‍ നിര്‍ത്താതെ ആഴ്ചയിലൊരിക്കല്‍ ഒരു വിഭവം അവതരിപ്പിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു.
ഡാന്‍സ് ക്ലാസും വ്ളോഗിങ്ങുമടക്കം രണ്ട് കാര്യങ്ങള്‍ ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകുന്നതിന്റെ തിരക്കുണ്ട്. കൊറോണ ആയതിനാല്‍ ഷൂട്ടിങ്ങിനായി അധികം പോകാറില്ല. ഒരുപാട് വര്‍ക്കുകള്‍ വന്നിരുന്നു. ചെന്നൈയിലൊക്കെ പോയുള്ള ഷൂട്ടിങ്ങുകളായതിനാല്‍ പരമാവധി യാത്രകളൊഴിവാക്കാന്‍ ഷൂട്ടിങ് അധികം കമ്മിറ്റ് ചെയ്യാറില്ല. അത് കൊണ്ട് തന്നെ ഓണ്‍ലൈന്‍ ക്ലാസുകളുടെ സമയം കൂട്ടുകയും ചെയ്തു. സാധാരണ കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നത് കൂടാതെ ഓണ്‍ലൈനില്‍ കൂടി നൃത്തം പഠിപ്പിക്കുന്നത് വിജയകരമാണെന്ന് തനിക്ക് ബോധ്യപ്പെട്ടു.
ആദ്യമൊക്കെ അത് അസാധ്യമാണെന്നായിരുന്നു ഞാന്‍ കരുതിയത്. പിന്നെ വീട്ടിലിരുന്ന് പഠിപ്പിക്കുന്നത് കൊണ്ട് തന്നെ ഏറെ സമയം നൃത്ത പരിശീലനത്തിന് മാറ്റി വയ്ക്കാന്‍ സാധിക്കുന്നതും നല്ല കാര്യമായി തോന്നി. രാവിലത്തെ സമയം പൂര്‍ണമായും വീട്ടിലെ കാര്യങ്ങള്‍ക്കും യൂട്യൂബ് ചാനലിനാവശ്യമായ കണ്ടന്റ് ക്രിയേഷനുമൊക്കെ ഉപയോഗിക്കും. പിന്നെ ഫുഡ്ഡി ബഡ്ഡിയുടെ ഷൂട്ട് എല്ലാ ദിവസവും ഇല്ല. രണ്ടാഴ്ചയിലൊരിക്കല്‍ ഒക്കെയാണ് പുതിയ കണ്ടന്റുകള്‍ അപ്ലോഡ് ചെയ്യുന്നതെന്നും അഞ്ജു പറയുന്നു
