സംസ്ഥാനത്തെ തിയേറ്റര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ച ചെയ്യാൻ സിനിമാ സംഘടന പ്രതിനിധികള്‍ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ചലച്ചിത്ര മേഖലക്കായി ആവശ്യപ്പെട്ട ഇളവുകളെപ്പറ്റിയാണ് ചര്‍ച്ച. തിയേറ്റര്‍ ഉടമകള്‍, നിര്‍മാതാക്കള്‍, വിതരണക്കാര്‍, ഫിലിം ചേമ്പർ സംഘടന പ്രതിനിധികള്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക.
വിനോദ നികുതിയും വൈദ്യുതി ഫിക്സഡ് ചാര്‍ജ്ജും ഒഴിവാക്കാതെ തിയേറ്ററുകളില്‍ പ്രദര്‍ശനം പുനരാരംഭിക്കാന്‍ ആവില്ലെന്ന നിലപാടില്‍ സംഘടനകള്‍ ഉറച്ചു നിൽക്കുകയാണ്
നേരത്തെ കോവിഡ് പശ്ചാത്തലം മുന്‍നിര്‍ത്തി നിയന്ത്രണങ്ങളോടെ തിയേറ്ററുകള്‍ തുറക്കുന്നതിനുള്ള അനുമതി സംസ്ഥാനം നല്‍കിയിരുന്നു. എന്നാല്‍ തിയേറ്ററുകള്‍ ഉടന്‍ തുറക്കില്ലെന്ന് സിനിമാ സംഘടനയായ ഫിയോക് അറിയിച്ചിരുന്നു. വിനോദ നികുതി, വൈദ്യുതി ഫിക്സഡ് ചാര്‍ജ് എന്നിവയിലെ ഇളവുകള്‍ അടക്കമുള്ള തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാതെ തിയേറ്റര്‍ തുറക്കേണ്ടതില്ലെന്നാണ് സംഘടനയുടെ നിലപാട് .
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...