News
ഡ്യൂപ്പിന്റെ സഹായമില്ലാതെ ചിത്രീകരണം; ആര്യയ്ക്ക് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു
ഡ്യൂപ്പിന്റെ സഹായമില്ലാതെ ചിത്രീകരണം; ആര്യയ്ക്ക് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു
Published on
തെന്നിന്ത്യന്‍ നടന് ആര്യയ്ക്ക് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. എനിമി എന്ന സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരിക്കേറ്റതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നടന് വിശാലും ആ രംഗത്തില്‍ ആര്യയ്ക്കൊപ്പം അഭിനയിച്ചിരുന്നു.
ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് ആര്യ രംഗത്തില്‍ അഭിനയിച്ചതെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരം ചികിത്സയ്ക്കുശേഷം സെറ്റില്‍ തിരിച്ചെത്തിയെന്നാണ് വിവരം.ചെന്നൈയിലെ ഇവിപി ഫിലിം സിറ്റിയിലായിരുന്നു ചിത്രീകരണം നടക്കുന്നത്. ആനന്ദ് ശങ്കര്‍ ആണ് എനിമി സംവിധാനം ചെയ്യുന്നത്.
Continue Reading
You may also like...
Related Topics:arya
