Connect with us

ആ ഒരു കാരണത്താൽ സുരേഷ് ഗോപി ഒരു വർഷം മിണ്ടാതിരുന്നു; തുറന്നടിച്ച് മണിയൻ പിള്ള രാജു

Malayalam

ആ ഒരു കാരണത്താൽ സുരേഷ് ഗോപി ഒരു വർഷം മിണ്ടാതിരുന്നു; തുറന്നടിച്ച് മണിയൻ പിള്ള രാജു

ആ ഒരു കാരണത്താൽ സുരേഷ് ഗോപി ഒരു വർഷം മിണ്ടാതിരുന്നു; തുറന്നടിച്ച് മണിയൻ പിള്ള രാജു

സുരേഷ് ഗോപി തന്നോട് ഒരു വര്‍ഷം മിണ്ടാത്തതിന്റെ കാരണം തുറന്നു പറഞ്ഞ് നടനും നിര്‍മ്മാതാവുമായ മണിയന്‍ പിള്ള രാജു. ജനുവരി ഒരു ഓര്‍മ്മ എന്ന സിനിമയുടെ ലൊക്കേഷനിലുണ്ടായ ഒരു സംഭവത്തെക്കുറിച്ചാണ് ഒരു ടെലിവിഷന്‍ ചാനല്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്.

‘ജനുവരി ഒരു ഓര്‍മ്മ’ എന്ന സിനിമയുടെ ലൊക്കേഷനില്‍ ഞാനും ജഗതി ചേട്ടനും സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ സുരേഷ് ഗോപി ഞങ്ങള്‍ക്ക് മുന്നിലൂടെ പാസ് ചെയ്തു പോയി ആ സമയം ഞങ്ങള്‍ വാസവദത്തെയെക്കുറിച്ച് പറയുകയായിരുന്നു, അപ്പോള്‍ സുരേഷ് ഗോപി ചോദിച്ചു ഏതു വാസവദത്തെയെന്ന്, ജഗതി ചേട്ടനാണ് അതിനു മറുപടി പറഞ്ഞത് ‘കൊട്ടിയത്തുള്ള ഒരു തട്ടാത്തി’ എന്നായിരുന്നു ജഗതി ചേട്ടന്റെ മറുപടി. അടുത്ത ആഴ്ച തന്നെ ആ സംഭവം ഒരു ഫിലിം മാഗസിനില്‍ അച്ചടിച്ച് വന്നതിന്റെ പേരില്‍ ഒരു വര്‍ഷം എന്നോട് സുരേഷ് ഗോപി മിണ്ടിയില്ല. പക്ഷേ അതിനു പിന്നില്‍ ജഗതി ചേട്ടനാണെന്ന് സുരേഷ് ഗോപിക്ക് മനസിലായപ്പോള്‍ എന്നോട് വന്നു സോറിയൊക്കെ പറഞ്ഞു ഞങ്ങള്‍ വീണ്ടും ചങ്ങാത്തത്തിലായി’. മണിയന്‍ പിള്ള രാജു പറയുന്നു.

More in Malayalam

Trending

Recent

To Top