News
മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായനടി രാഗിണി ദ്വിവേദി ആശുപത്രിയിൽ
മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായനടി രാഗിണി ദ്വിവേദി ആശുപത്രിയിൽ
ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍ ആയ തെന്നിന്ത്യന്‍ താരം രാഗിണി ദ്വിവേദി ആശുപത്രിയില്‍. പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ റിമാന്റില്‍ കഴിയുന്ന നടിയെ നടുവേദനയെ തുടര്‍ന്ന് ഇന്നലെ രാവിലെ 10 മണിയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയില്‍ ആശുപത്രി ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം രാഗിനിയെ ആശുപത്രിയിലേക്ക് മാറ്റിയതായി ജയില്‍ അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ 4 നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്ത 20 പ്രതികളില്‍ ഒരാളാണ് രാഗിണി. . ജാമ്യാപേക്ഷ വിവിധ കോടതികള്‍ പലതവണ നിരസിച്ചിരുന്നു. ഇപ്പോള്‍ അവര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
നടിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലാണിപ്പോള്‍. ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ നടി സഞ്ജന ഗല്‍റാണിക്ക് നടുവേദനയെ തുടര്‍ന്ന് കോടതി ചികിത്സയ്ക്ക് അനുമതി നല്‍കിയിരുന്നു.
