കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കാരിക്കാന്‍ അനുവദിക്കാതെ കോട്ടയത്ത് പ്രതിഷേധം സംഘടിപ്പിച്ചതിനെ വിമര്‍ശിച്ച് സംവിധായകന് എം എ നിഷാദ്. കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ നടത്തിയ പ്രതിഷേധത്തിനു പിന്നാലെ പോലീസ് സുരക്ഷയില്‍ ശവസംസ്കാരം നടക്കുകയും ചെയ്തു.
എം എ നിഷാദിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
കോട്ടയമാണ്,അക്ഷര നഗരിയാണ്…നല്ല ചുണയും ചങ്കൂറ്റവുമുളള ആണുങ്ങളുളള ഇടം..അവിടെയാണ്,ഒരുത്തന് കൊലവിളി നടത്തിയത്…പപ്പടം പൊടിച്ചും,പാട്ട കൊട്ടിയും,തീപ്പെട്ടി ഒരച്ചും,ഗോമൂത്രം കുടിച്ചും,കൊറോണയേ ഓടിക്കാമെന്ന് പറയുന്നവരുടെ വാക്കുകള്‍,മുട്ടിലിഴഞ്ഞ്,ശിരസ്സാവഹിച്ച്,റാന്‍ മൂളുന്നവന്മാര് അങ്ങ് ഉത്തരേന്ത്യയില്‍ മാത്രമല്ല..സാക്ഷര കേരളത്തിലെ അക്ഷര നഗരിയിലുമുണ്ടെന്ന്,ഇന്നലെ ഒരു കവലച്ചട്ടമ്ബി,തെളിയിച്ചു…പുകവഴി കൊറോ പകരുമെന്ന,കണ്ടുപിടുത്തവും ടിയാന് വക… പാവപ്പെട്ട നാട്ടുകാരെ പറഞ്ഞിളക്കിയതില്,ഈ സംഘ പുത്രന് മാത്രമല്ല…അവിടെ മുന്തിയ ഒരു ജനപ്രതിനിധിയുണ്ടല്ലോ,ഈ സംഘിയുടെ ഭാഷയിലെ രാധേട്ടന്..കൊറോണയും,പ്രളയവും സ്വപ്നം കണ്ട് നടക്കുന്ന,അക്ഷരസ്ഫുടതയുടെ ‘രായാവ്’ആ മാന്യ ദേഹവും ഉത്തരവാദിയാണ്…
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...