Malayalam
പ്രമുഖ നടിയെ വീട്ടിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞ് ഭർത്താവ്; സംഭവ സ്ഥലത്ത് പോലീസ് എത്തിയതോടെ സംഭവിച്ചത്
പ്രമുഖ നടിയെ വീട്ടിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞ് ഭർത്താവ്; സംഭവ സ്ഥലത്ത് പോലീസ് എത്തിയതോടെ സംഭവിച്ചത്

വീട്ടിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞുവെന്നു കാട്ടി ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്കി പ്രമുഖ നടി വര്‍ഷ. വര്‍ഷയുടെ ഭര്‍ത്താവും എംപിയും കൂടിയായ ഭര്‍ത്താവ് അനുഭവ് മൊഹന്തിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പുരിഘട്ട് പൊലീസാണ് എംപിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. വര്‍ഷ വെള്ളിയാഴ്ചയാണ് കട്ടക്കിലെ നിമാഷിയിലെ വീട്ടിലേക്ക് എത്തിയത്. അപ്പോള്‍ വീട്ടില്‍ അനുഭവും കൂട്ടാളികളുമുണ്ടായിരുന്നു. താന്‍ വീട്ടിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ അനുഭവും കൂട്ടാളികളും തടഞ്ഞുവെന്ന് വര്‍ഷ നല്കിയ പരാതിയില്‍ പറയുന്നു.
വാക്കുതര്‍ക്കമുണ്ടായെന്നും ഒരു മണിക്കൂര്‍ നേരം തന്നെ വീട്ടിന് പുറത്ത് നിര്‍ത്തിയെന്നും പിന്നീട് പൊലീസ് ഇടപെട്ടതിന് ശേഷമാണ് അകത്ത് കടക്കാനായതെന്നും നടി പറയുന്നു. അനുഭവിനെതിരെ സെപ്റ്റംബറില്‍ വര്‍ഷ ഗാര്‍ഹിക പീഡനക്കേസ് ഫയല്‍ ചെയ്തിരുന്നു. ഐപിസി 498, 341, 506 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നതെന്ന് അഡീഷണല്‍ ഡിസിപി ത്രിനാഥ് മിശ്ര പറഞ്ഞു. അനുഭവ് മൊഹന്തിയുടെ രണ്ട് കൂട്ടാളികള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് മീര ജാസ്മിൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ നടി മലയാളത്തിലെയും...
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...