Malayalam
യുവനടിയെ അപമാനിച്ച സംഭവം ; പ്രതികളെ തിരിച്ചറിഞ്ഞു, പൊലീസ് സ്വമേധയാ കേസെടുക്കും
യുവനടിയെ അപമാനിച്ച സംഭവം ; പ്രതികളെ തിരിച്ചറിഞ്ഞു, പൊലീസ് സ്വമേധയാ കേസെടുക്കും
കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍വച്ച് യുവനടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവര്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കും. കുറച്ചുസമയംമുൻപ് കളമശ്ശേരി പൊലീസ് മാളിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. സംഭവത്തില്‍ നേരത്തെ വനിതാ കമ്മീഷനും കേസെടുത്തിരുന്നു
കൊച്ചിയിലെ പ്രമുഖ ഷോപ്പിങ് മാളില്‍ വെച്ച് രണ്ട് യുവാക്കളില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു യുവനടി വെളിപ്പെടുത്തിയത്. കുടുംബത്തിനൊപ്പം ഷോപ്പിങ് മാളില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഹൈപ്പര്‍മാര്‍ക്കറ്റില്‍ നില്‍ക്കുകയായിരുന്നു നടിയുടെ സമീപത്തിലൂടെ പോയ രണ്ട് ചെറുപ്പക്കാരില്‍ ഒരാള്‍ തന്റെ ശരീരത്തിന്റെ പിന്‍ഭാഗത്തായി സ്പര്‍ശിച്ചു എന്നാണ് താരം പറയുന്നത്. അപ്രതീക്ഷിതമായുണ്ടായ സംഭവത്തില്‍ താന്‍ ഞെട്ടിപ്പോയെന്നും പ്രതികരിക്കാന്‍ പോലുമായില്ല . തന്റെ സഹോദരിയും ഇത് കണ്ടിരുന്നു. താന്‍ അവരുടെ അടുത്തേക്ക് പോയെങ്കിലും തന്നെ അവര്‍ ശ്രദ്ധിക്കാത്തതുപോലെ നിന്നു.
തുടര്‍ന്ന് അമ്മയുടേയും സഹോദരന്റേയും അടുത്തേക്ക് പോയ നടിയെ അവര്‍ പിന്തുടര്ന്നെത്തി. തന്റെ നേരെ നടന്നുവന്നു അടുത്തേക്ക് നീങ്ങി നിന്നു തന്റെ പുതിയ ചിത്രത്തിന്റെ പേര് ചോദിച്ചു. താന്‍ അറിയേണ്ട കാര്യമില്ല എന്നാണ് താരം മറുപടി നല്‍കിയത്. അമ്മ വരുന്നതുകണ്ടതോടെ അവര്‍ പോയി. അവരോട് തനിക്ക് ഒരുപാട് കാര്യം പറയാനുണ്ടായിരുന്നെന്നും എന്നാല്‍ അതിന് സാധിച്ചില്ലെന്നും താരം കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള അനുഭവം തനിക്ക് നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഓരോ തവണയും തന്നെ അത് ബുദ്ധിമുട്ടിക്കുന്നുണ്ടെന്നുമാണ് താരം പറയുന്നത്.
