Connect with us

വിവാഹം കഴിഞ്ഞ് രണ്ടാം മാസം ആ സന്തോഷ വാർത്തയുമായി നേഹ കക്കർ; ആശംസകളുമായി ആരാധകർ

Bollywood

വിവാഹം കഴിഞ്ഞ് രണ്ടാം മാസം ആ സന്തോഷ വാർത്തയുമായി നേഹ കക്കർ; ആശംസകളുമായി ആരാധകർ

വിവാഹം കഴിഞ്ഞ് രണ്ടാം മാസം ആ സന്തോഷ വാർത്തയുമായി നേഹ കക്കർ; ആശംസകളുമായി ആരാധകർ

ബോളിവുഡ് ഗായിക നേഹ കക്കറിന്റെയും രോഹന്‍പ്രീത് സിങ്ങിന്റെയും വിവാഹം സിനിമാ ലോകവും ആരാധകരും ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 24 നാണ് ഡല്‍ഹിയില്‍ വച്ച് രോഹനും നേഹയും വിവാഹിതരായത്. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു പിന്നീടത് വിവാഹത്തിലേക്ക് എത്തുകയായിരുന്നു

ഇപ്പോൾ ഇതാ നേഹ കക്കര്‍ പങ്കുവച്ച പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ശ്രദ്ധ നേടുന്നു. ഭര്‍ത്താവ് രോഹന്‍പ്രീത് സിങ്ങിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. ഗര്‍ഭിണിയാണെന്ന് അറിയിച്ചുകൊണ്ടുളള ഒരു ചിത്രമാണ് നേഹ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തത്. ചിത്രത്തിനൊപ്പം #KhyaalRakhyaKar എന്നൊരു ഹാഷ്ടാഗും ഗായിക കുറിച്ചു. ഇതിന് താഴെയായി രോഹന്‍ പ്രീത് സിംഗിന്‌റെതായി വന്ന കമന്‌റ് ശ്രദ്ധേയമായി മാറിയിരുന്നു. ഇപ്പോള്‍ ഞാന്‍ നിന്നെ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട് എന്നാണ് ഹിന്ദിയില്‍ രോഹന്‍ പ്രീത് കുറിച്ചിരിക്കുന്നത്. പിന്നാലെ കമന്റുകളുമായി ആരാധകരും സഹതാരങ്ങളുമെല്ലാം എത്തിയിരുന്നു. നേഹയുടെ സഹോദരന്‍ ടോണി കക്കര്‍ ഉള്‍പ്പെടെയുളളവരാണ് കമന്‌റുകളുമായി എത്തിയത്.

സ്വകാര്യ ചാനലിലെ സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായകനാണ് രോഹന്‍പ്രീത് സിങ്. ഒരു സംഗീത ആല്‍ബം ഒരുക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് നേഹയും രോഹനും തമ്മില്‍ കാണുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. ആ ആല്‍ബം വലിയ ഹിറ്റായി മാറുകയും ചെയ്തിരുന്നു.

‘ ഗര്‍മി’, ‘ ഓ സാഖി’, ‘ ദില്‍ബര്‍’, ‘ കാലാ ചശ്മ’ എന്നീ ഹിറ്റ് ഗാനങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ഗായികയാണ് നേഹ. ഇന്ന് ഇന്ത്യയില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന ഗായകരില്‍ ഒരാൾ കൂടിയാണ് നേഹ.

More in Bollywood

Trending