Connect with us

ലാലേട്ടന്റെ സൗന്ദര്യത്തിന് പിന്നിലെ ആ രഹസ്യം; വെളിപ്പെടുത്തി അൻസിബ

Malayalam

ലാലേട്ടന്റെ സൗന്ദര്യത്തിന് പിന്നിലെ ആ രഹസ്യം; വെളിപ്പെടുത്തി അൻസിബ

ലാലേട്ടന്റെ സൗന്ദര്യത്തിന് പിന്നിലെ ആ രഹസ്യം; വെളിപ്പെടുത്തി അൻസിബ

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ദൃശ്യം 2. ദൃശ്യം ഒന്നാം ഭാഗത്തിന്റെ ഗംഭീര വിജയത്തിന് ശേഷമാണ് മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും ചിത്രത്തിൻറെ രണ്ടാം ഭാഗവുമായി എത്തുന്നത്. 46 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൻറെ എഡിറ്റിംഗ് പുരോഗമിക്കുകയാണ്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ദൃശ്യത്തിന്റെ ചിത്രീകരണം നടന്നത്. ലൊക്കേഷൻ ചിത്രങ്ങൾ ഉൾപ്പടെ പുറത്തു വന്നിരുന്നു. മോഹൻലാലിന്റെ മാസ് എൻട്രിയായിരുന്നു പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ചർച്ചയായത്. ലോക്ക് ഡൗൺ കാലത്ത് കണ്ടിരുന്ന ലാലേട്ടനെ ആയിരുന്നില്ല ദൃശ്യം 2 ൽ കണ്ടത്. ഗംഭീര മേക്കോവറിലായിരുന്നു നടൻ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിത ലാലേട്ടന്റെ ലുക്കിന് പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തുകയാണ് നടി അൻസിബ. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു നടി മോഹൻലാലിന്റെ ഡയറ്റിനെ കുറിച്ച് വെളിപ്പെടുത്തിയത്

‘ദൃശ്യം 2ന്റെ സമയത്ത് മോഹൻലാൽ ഡയറ്റിങ്ങിലായിരുന്നു. അദ്ദേഹം പാൽക്കഞ്ഞി മാത്രമാണ് കഴിച്ചിരുന്നത്. അതും ഉപ്പ് പോലും ചേർക്കാതെ. ലൊക്കേഷൻ ഭക്ഷണം കഴിച്ച് മടുത്തപ്പോൾ ഞാനും മീനചേച്ചിയും എസ്തറും ബിരിയാണി വേണമെന്ന് ആഗ്രഹം പറഞ്ഞിരുന്നു. അപ്പോൾ ലാലേട്ടൻ കിട്ടാവുന്നതിൽ വച്ച് നല്ല ബിരിയാണ് വാങ്ങി തന്നത്. പക്ഷേ അദ്ദേഹം പാൽക്കഞ്ഞി മാത്രമായിരുന്നു കഴിച്ചതെന്ന് അൻസിബ പറയുന്നു

More in Malayalam

Trending

Recent

To Top