സംവിധായകൻ സലിം അഹമ്മദിന്റെ പിതാവ് അന്തരിച്ചു
Published on
സംവിധായകൻ സലിം അഹമ്മദിന്റെ പിതാവ് കണ്ണൂർ ജില്ലയിലെ മട്ടന്നൂർ പാലോട്ടുപള്ളി ടി പി ഹൗസിൽ അഹമ്മദ് കുട്ടി ഹാജി അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം സംഭവിച്ചത്. പ്രായാധിക്യത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്നു.
ആദാമിന്റെ മകന് അബു ‘ എന്ന സിനിമയിലൂടെ നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ സംവിധായകനാണ് സലിം അഹമ്മദ്. ഇന്ത്യയിൽ നിന്നുള്ള 2011ലെ ഓസ്കാർ നോമിനേഷനുമായിരുന്നു ചിത്രം
ആദാമിന്റെ മകൻ അബുവിന് ശേഷം കുഞ്ഞനന്തന്റെ കട, പത്തേമാരി, ആൻഡ് ദി ഓസ്കാർ ഗോസ് ടു എന്നീ സിനിമകൾ ഒരുക്കിയിട്ടുണ്ട്. ‘പ്രായം’ എന്ന പുതിയ സിനിമയുടെ പണിപ്പുരയിലാണ് ഇപ്പോൾ അദ്ദേഹം. മഫീദയാണ് സലിമിന്റെ ഭാര്യ. അലൻ സഹർ അഹമ്മദ്, അമൽ സഹർ അഹമ്മദ് എന്നിവരാണ് മക്കള്‍.
Continue Reading
You may also like...
Related Topics:saleem ahammad
