അപവാദ പ്രചാരണം; ശാന്തിവിള ദിനേശിന് എതിരെ വീണ്ടും പരാതിയുമായി ഭാഗ്യലക്ഷ്മി
സംവിധായകന്‍ ശാന്തിവിള ദിനേശിന് എതിരെ പരാതിയുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമാണ് ഭാഗ്യലക്ഷ്മി പരാതി നല്‍കിയത്. തനിക്കെതിരെ അപവാദ പരാമര്‍ശമുള്ള വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തുവെന്ന് കാണിച്ചാണ് പരാതി. സൈബര്‍ പൊലീസ് കേസെടുത്തു. ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്തത്തിന് പിന്നാലെ ശാന്തിവിള ദിനേശിനെ വിളിച്ചുവരുത്തി പൊലീസ് താക്കീത് ചെയ്തു.
ശാന്തിവിള ദിനേശിനെതിരെ സൈബര്‍ അധിക്ഷേപവുമായി ബന്ധപ്പെട്ട് ഭാഗ്യലക്ഷ്മി നേരത്തെ തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അപവാദ പരാമര്‍ശമുള്ള വീഡിയോ യൂട്യൂബലില്‍ അപ് ലോഡ് ചെയ്തുവെന്ന് കാണിച്ചായിരുന്നു അന്ന് പരാതി നൽകിയത്
സ്ത്രീകള്‍ക്ക് എതിരെ അശ്ലീല പരാമര്‍ശം നത്തിയ യൂട്യൂബര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്തതിന് പിന്നാലെ ശാന്തിവിള ദിനേശിന് എതിരെയും ഭാഗ്യലക്ഷ്മി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ഇവര്‍ പരസ്പരം വാക്‌പോര് നടത്തിയിരുന്നു. നിലവില്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ജാമ്യത്തിലാണ് ഭാഗ്യലക്ഷ്മി.
