തെലങ്കാനയ്ക്കായി കേരളത്തോട് സഹായം അഭ്യര്‍ത്ഥിച്ച് നടന് വിജയ് ദേവരകൊണ്ട. ഇക്കുറി പ്രളയത്തിൽ മുങ്ങിയിരിക്കുകയാണ് തെലങ്കാന
ശക്തമായ മഴയില്‍ ഹൈദരാബാദ് അടക്കമുള്ള നഗരങ്ങളില്‍ ഏറെപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് വീട് നഷ്ടപ്പെടുകയും ചെയ്തു. 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്താണ് താരത്തിന്റെ ട്വീറ്റ്.
”ഞങ്ങള്‍ കേരളത്തിനായി മുന്നോട്ടു വന്നിരുന്നു. ഞങ്ങള്‍ ചെന്നൈയ്ക്കായി മുന്നോട്ടു വന്നിരുന്നു. ഞങ്ങള്‍ സൈന്യത്തിനായി മുന്നോട്ടുവന്നിരുന്നു. കോവിഡിനെതിരെയും മുന്നോട്ടുവന്നിരുന്നു. ഇപ്പോള്‍ ഞങ്ങളുടെ നാടിനും ജനങ്ങള്‍ക്കും സഹായം വേണം…” എന്നാണ് വിജയ് ദേവരകൊണ്ടയുടെ കുറിപ്പ്.
2018ലെ പ്രളയകാലത്ത് കേരളത്തിനായി അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദേവരകൊണ്ട നല്‍കിയിരുന്നു. തെലങ്കാനയ്ക്ക് സഹായവുമായി നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.
50 ലക്ഷം രൂപയാണ് നടന് ജൂനിയര്‍ എന്‍ടിആര്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. 6000 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടായിരിക്കുന്നത് എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...