News
തമിഴ്നടന്‍ വിജയ് സേതുപതിയുെട മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി!
തമിഴ്നടന്‍ വിജയ് സേതുപതിയുെട മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി!
തമിഴ്നടന്‍ വിജയ് സേതുപതിയുെട മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി. റിത്വിക് എന്നയാളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ് ഭീഷണി വന്നത്. വിജയ് സേതുപതിയുടെ മകളെ ബലാത്സം ചെയ്യുമെന്ന് സമൂഹമാധ്യമങ്ങളിലൂടെയാണ് ഇയാള്‍ ഭീഷണി മുഴക്കിയത്.മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്ന 800 എന്ന സിനിമയില്‍ നിന്നും താരം പിന്മാറിയതിന് പിന്നാലെയാണ് ട്വിറ്ററില്‍ നിന്നും ഭീഷണിയുയര്‍ന്നത്. ശ്രീലങ്കയിലെ തമിഴര്‍ അനുഭവിക്കുന്ന ദുഷ്കരമായ ജീവിതം വിജയ് സേതുപതി മനസിലാക്കാന്‍ അയാളുടെ മകളെ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണിയിലുള്ളത്.
നേരത്തെ, ധോണിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണിയുയര്‍ത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റ്വിതിക് എന്നയാളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഗായിക ചിന്മയി അക്കൗണ്ടിനെക്കുറിച്ച് പൊലീസിന് റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈ പൊലീസിനേയും അഡയാര്‍ ഡെപ്യൂട്ടി കമീഷണറേയും ടാഗ് ചെയ്തു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ അവര്‍ കുറിപ്പ് പങ്കുവെച്ചു.
‘സോഷ്യല്‍മീഡിയയിലൂടെ പരസ്യമായി ഒരു ചെറിയ കുഞ്ഞിനെ ബലാത്സംഗം ചെയ്യുമെന്ന് പറയുന്നവന് ക്രിമിനല്‍ ആണെന്നും സമൂഹത്തിന്റെ ഇത്തരത്തിലുള്ള ചിന്താഗതി എന്നാണ് മാറുകയെന്നും ചിന്മയി കുറിപ്പില്‍ ചോദിച്ചു.ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവചരിത്ര സിനിമയായ “800’ൽ നിന്ന് തമിഴ് നടൻ വിജയ് സേതുപതി പിന്മാറി. തമിഴ്നാട്ടിൽ വ്യാപകപ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് തീരുമാനം. സിനിമയിൽ നിന്ന് പിന്മാറണമെന്ന് മുത്തയ്യ മുരളീധരനും വിജയിയോട് അഭ്യർഥിച്ചിരുന്നു.
സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വിജയ് സേതുപതിക്കും സിനിമയുടെ അണിയറ പ്രവർത്തകർക്കുമെതിരെ വിമർശനങ്ങൾ ഉയർന്നത്. ശ്രീലങ്കയിലെ തമിഴ് കൂട്ടക്കൊലയെ ന്യായീകരിച്ച വ്യക്തിയാണ് മുരളീധരനെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
“800” എന്ന പേരിട്ട ചിത്രം ടെസ്റ്റ് ക്രിക്കറ്റില്‍ മുത്തയ്യ മുരളീധരന് 800 വിക്കറ്റ് എന്ന ചരിത്ര നേട്ടം ആധാരമാക്കിയാണ്. ശ്രീപതി രംഗസ്വാമി ആണ് സംവിധാനം. വിജയ് സേതുപതി തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പങ്കുവച്ചത്. ഈ ലാന്‍ഡ്മാര്‍ക്ക് പ്രൊജക്ടിന്റെ ഭാഗമാകാന്‍ സാധിക്കുന്നതില്‍ അഭിമാനം എന്നാണ് സേതുപതി കുറിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയിലോ മാര്‍ച്ചിലോ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.
ഡാര് പിക്ചേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ശ്രീലങ്കന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ മുത്തയ്യക്ക് ഇപ്പോഴും ഏറെ ആരാധകരുണ്ട്. മുത്തയ്യ മുരളീധരന്റെ ബയോപിക്കുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് സേതുപതി നേരത്തെ വ്യക്തമാക്കിയിരുന്നു. മുത്തയ്യ മുരളീധരനും ബയോപിക്കില്‍ സേതുപതി നായകനാകുന്നതില്‍ സന്തോഷമാണെന്ന് പ്രകടിപ്പിച്ചിരുന്നു.
vijay sethupathy
