News
ഹൃത്വിക് റോഷന്റെ പിതാവിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍
ഹൃത്വിക് റോഷന്റെ പിതാവിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍

ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ പിതാവും പ്രശസ്ത സംവിധായകനും നടനും നിര്‍മാതാവും തിരക്കഥാകൃത്തുമായ രാകേഷ് റോഷനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. ജീവപര്യന്തം ശിക്ഷയ്ക്കിടെ പരോളിലിറങ്ങി മുങ്ങിയ സുനില്‍ ഗെയ്ക്വാഡ് ആണ് പിടിയിലായത്. പരോളില്‍ ഇറങ്ങി കഴിഞ്ഞ മൂന്ന് മാസമായി മുങ്ങി നടന്നിരുന്ന ഇയാളെ മഹാരാഷ്ട്രയിലെ താനെയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. 52 കാരനായ സുനില്‍ വി ഗൈക്വാഡാണ് അറസ്റ്റിലായത്.
11 കൊലപാതക കുറ്റവും ഏഴ് കൊലപാതകശ്രമവുമാണ് ഇയാളുടെ പേരിലുള്ളത്. 2000 ജനുവരിയിലാണ് ഇയാള്‍ രാകേഷ് റോഷനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സാന്റ ക്രൂസ് ഓഫിസിന് പുറത്തുവെച്ച് രാകേഷ് റോഷന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആറ് റൗണ്ട് വെടിവെച്ചതില്‍ രണ്ടെണ്ണം രാകേഷിന്റെ ശരീരത്തിലേറ്റു.
തുടര്‍ന്ന് അറസ്റ്റിലായ ഇയാളെ ആജീവനാന്ത തടവിന് വിധിച്ചു. 28 ദിവസത്തെ പരോളിനായി ഈ വര്‍ഷം ജൂണ്‍ 26നാണ് രാകേഷ് പുറത്തിറങ്ങുന്നത്. പരോള്‍ കഴിഞ്ഞ് തിരിച്ച് ജയിലില്‍ എത്താതെ പല സ്ഥലങ്ങളിലായി ഇയാള്‍ ഒളിച്ചു കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സുനില്‍ പര്‍സിക്കില്‍ എത്തുമെന്ന സൂചന പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് ഇയാളെ പിടികൂടാനായി വലവിരിക്കുകയായിരുന്നു.
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...