Connect with us

ഇത്രയും അശ്ലീലം സിനിമയിൽ വരുന്നതിൽ അപലപിക്കുന്നു; നിങ്ങളുടെ വീട്ടിലും സ്ത്രീകളില്ലേ… പൊട്ടിത്തെറിച്ച് സംവിധായകൻ

News

തമിഴ് അഡൽറ്റ് ഹൊറർ കോമഡി ചിത്രം ഇരുട്ട് അറയിൽ മുരട്ട് കുത്തിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇരണ്ടാം കുത്ത് ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ചിത്രത്തിനെതിരെ സംവിധായകൻ ഭാരതിരാജ. ഇത്തരം സൃഷ്ടികള്‍ തമിഴ് സിനിമയില്‍ ഉണ്ടാകരുതെന്നായിരുന്നു ഭാരതിരാജയുടെ പ്രസ്താവന.

‘ഇത്രയും അശ്ലീലം തമിഴ് സിനിമയിൽ വരുന്നതിൽ ഞാൻ അപലപിക്കുന്നു. സര്‍ക്കാരും സെൻസര്‍ബോർ‍ഡും ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. സിനിമ കച്ചവടമാണ്. എന്നാൽ ഒരു പഴത്തെ പോലും വെറുപ്പുളവാക്കുന്ന അര്‍ത്ഥത്തിൽ ജനങ്ങളിലേക്ക് എത്തിക്കുന്നത് ഏറെ വേദനാജനകമാണ്. അവരുടെ വീട്ടിലും സ്ത്രീകളില്ലേ, എന്തായാലും ഒരു മുതിര്‍ന്ന സിനിമാ പ്രവര്‍ത്തകൻ എന്ന നിലയിൽ ഞാനിതിനെ അപലപിക്കുന്നു.’–ഭാരജിരാജ പറയുന്നു.

എന്തായാലും ഒരു മുതിര്‍ന്ന സിനിമാ പ്രവര്‍ത്തകൻ എന്ന നിലയിൽ ഞാനിതിനെ അപലപിക്കുന്നു എന്നാണ് വിഖ്യാത സംവിധായകനായ ഭാരതിരാജ പ്രതികരിച്ചിരിക്കുന്നത്.

Continue Reading
You may also like...

More in News

Trending

Recent

To Top