News
വിനോദ വ്യവസായത്തിൽ നിന്ന് പടിയിറങ്ങുന്നു സിനിമയോടും ഗ്ലാമറിനോടും വിടപറഞ്ഞ് ബോളിവുഡ് താരം സനാഖാൻ
വിനോദ വ്യവസായത്തിൽ നിന്ന് പടിയിറങ്ങുന്നു സിനിമയോടും ഗ്ലാമറിനോടും വിടപറഞ്ഞ് ബോളിവുഡ് താരം സനാഖാൻ

ദംഗല്‍ താരം സെയ്്റാ വാസീമിന് പിന്നാലെ മറ്റൊരാള്‍ കൂടി സിനിമാ വിട്ട് ആത്മീയ പാതയിലേക്ക് തിരിക്കുകയാണ്. പ്രമുഖ ടെലിവിഷന്‍ താരവും ബോളിവുഡിലെ നടിയുമായി സനാഖാനാണ് സിനിമയോടും ഗ്ലാമറിനോടും വിടപറഞ്ഞ് മതവിശ്വാസത്തിലേക്ക് തിരിഞ്ഞിരിക്കുന്നതായി വ്യക്തമാക്കിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. താന്‍ വിനോദ വ്യവസായത്തിന്റെ പടിയിറങ്ങുകയാണെന്ന് താരം വ്യാഴാഴ്ചയാണ് അറിയിച്ചത്. ഷോ ബിസ് ജീവിതരീതിയോട് വിടപറയുകയാണെന്നു താരം തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ കുറിക്കുകയുണ്ടായി.
കടലുപോലെ കരഞ്ഞു, ആരും തിരിഞ്ഞു നോക്കിയില്ല, കരഞ്ഞ് കൊണ്ട് സുജൂദ് ചെയ്തു, പക്ഷേ അല്ലാഹു എനിക്ക് ക്ഷമ നല്കി’; എന്നാണ് സന തന്റെ മറ്റൊരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. പുതിയ പ്രഖ്യാപനത്തിന് തൊട്ടുമുമ്ബ് ഇന്‍സ്റ്റാഗ്രാമിലെ പഴയ ഫോട്ടോകളും ഡാന്‍സ് വീഡിയോകളും താരം പൂര്‍ണമായും എടുത്തുകളഞ്ഞിട്ടുണ്ട്.
ഹിന്ദി, തമിഴ്, തെലുഗ് സിനിമകളില്‍ വേഷമിട്ട സന ക്ലൈമാക്സ് എന്ന മലയാള ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. സല്മാന് ഖാന് നായകനായ ജയ്ഹോയാണ് സനയുടെ ശ്രദ്ധേയ ചിത്രം.
പ്രശസ്ത കന്നഡ സിനമ- ടെലിവിഷൻ താരം രാകേഷ് പൂജാരി(34) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്നാണ് വിവരം. ഉടുപ്പിയിൽ സുഹൃത്തിന്റെ വിവാഹാഘോഷത്തിൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ...