News
നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു വരന് ഗൗതം കിച്ച്ലു
നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു വരന് ഗൗതം കിച്ച്ലു
പ്രേക്ഷക ഹൃദയം കീഴടക്കിയ തെന്നിന്ത്യന്‍ നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു. വിവാഹം സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് നടി. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസ്മാന് ഗൗതം കിച്ച്ലു ആണ് വരന്. അതേസമയം ഈ മാസം 30ന് മുംബൈയില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിരിക്കുമെന്ന് നടി അറിയിച്ചു.
അതോടൊപ്പം ഇത്രയും വര്‍ഷം തനിക്ക് നല്കിയ സ്നേഹത്തിന് നന്ദി അറിയിച്ച നടി പുതിയ ജീവിതത്തിന് എല്ലാവരുടെ അനുഗ്രഹം ഒപ്പംുണ്ടാകണമെന്നും അഭ്യര്‍ഥിക്കുകയുണ്ടായി. തുടര്‍ന്നും അഭിനയത്തില്‍ തുടരും എന്ന് സുചന നല്‍കികൊണ്ടാണ് നടി വിവാഹക്കാര്യം പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് എത്തിയത്.
ഓഗസ്റ്റ് മുതല്‍ കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു എന്നതരത്തില്‍ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇതില്‍ നടി പ്രതികരണമൊന്നും നടത്തിയിരുന്നില്ല. കഴിഞ്ഞ ദിവസമാണ് വിവാഹം സംബന്ധിച്ച വാർത്തകൾ നടി തന്നെ വെളിപ്പെടുത്തിയത്. ഓണ്‍ലൈനായി ഇന്റീരിയര്‍ ഡിസൈനിങ്ങും ഹോം ഡെക്കറേഷനും നടത്തുന്ന വ്യക്തിയാണ് ഗൗതം എന്നാണ് റിപ്പോര്‍ട്ടുകള്‍.
