News
വൃക്ക തകരാറിനെ തുടര്‍ന്ന് ബംഗാളി നടി മിശ്തി മുഖര്‍ജി മരിച്ചു!
വൃക്ക തകരാറിനെ തുടര്‍ന്ന് ബംഗാളി നടി മിശ്തി മുഖര്‍ജി മരിച്ചു!
വൃക്ക തകരാറിനെ തുടര്‍ന്ന് ബംഗാളി നടി മിശ്തി മുഖര്‍ജി മരിച്ചു. ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന താരം വെള്ളിയാഴ് രാത്രിയാണ് മരണത്തിന് കീഴടങ്ങിയത് . ശനിയാഴ്ച ബന്ധുക്കളാണ് മരണവിവരം സ്ഥിരീകരിച്ചത് . താരം കീറ്റോ ഡയറ്റിലായിരുന്നുവെന്നും അത് മൂലം വൃക്കക്ക് തകരാര്‍ സംഭവിച്ചുവെന്നും നടി ഒരുപാട് വേദന സഹിച്ചിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.
എന്താണ് കീറ്റോ ഡയറ്റ്.??
കാര്ബോഹൈഡ്രേറ്റിെന്റ അളവ് ഗണ്യമായി കുറച്ചു കൊണ്ട് മിതമായ അളവില്‍ പ്രോട്ടീനുകളും കൊഴുപ്പും അടങ്ങിയ ഭക്ഷണമാണ് കീറ്റോ ഡയറ്റിലുണ്ടാവുക . ഇതിലൂടെ അമിതമായ വണ്ണം കുറക്കാം എന്നാണ് പറയപ്പെടുന്നത്. കാര്‍ബോഹൈഡ്രേറ്റ് ലഭിക്കാതെ വരുമ്ബോള്‍ ശരീരം കൊഴുപ്പിനെ ഇന്ധനമാക്കാന്‍ നിര്‍ബന്ധിതമാകുന്നു .
ആദ്യം കൊഴുപ്പിനെ അമ്ലങ്ങളാക്കുകയും തുടര്‍ന്ന് ഇവയെ കീറ്റോണുകളാക്കും . ഇതോടെ ശരീരം കീറ്റോസിസ് എന്ന അവസ്ഥയിലേക്ക് മാറും . ഈ കീറ്റോണുകളെയാണ് ശരീരം ഊര്‍ജ്ജമാക്കി ഉപയോഗിക്കുന്നത് . അങ്ങനെ ശരീര ഭാരം കുറയും .
about news
